നൂല്‍പ്പുഴയില്‍ കാട്ടാന നാശം വിതച്ചു, തെരുവില്‍ ഇറങ്ങി നാട്ടുകാര്‍; ഗതാഗതം സ്തംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ കല്ലുമുക്കില്‍ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം. കൃഷിയാണ് ഇവ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. സമീപത്തെ വനത്തില്‍ നിന്നാണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്തിയത്. വാഴ, നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവരാണ് കാട്ടാന നശിപ്പിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നത്.
നായ്ക്കട്ടി മമ്മദംപാളി ഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. അതേസമയം നൂല്‍പ്പുഴയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡില്‍ ഇറങ്ങിയത്. റോഡിന് കുറുകെ ടാര്‍പായ വലിച്ചുകെട്ടിയാണ് സമരം. ഗതാഗതം ഇതേ തുടര്‍ന്ന് സ്തംഭിച്ചു.
മൂന്നേക്കറോളം കൃഷിയിടത്തിലേക്ക് ആവശ്യമായ ഞാറ്റടിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

ഒരാഴ്ച്ച കൂടി കഴിഞ്ഞാല്‍ ഞാറുപറിച്ച് നടാനിരിക്കെയാണ് കാട്ടാന അപ്രതീക്ഷിതമായി നാശം വിതച്ചത്. കളപ്പുരയില്‍ പത്രോസിന്റെ കുലച്ച വാഴയും നാലുതെങ്ങും നശിപ്പിച്ചിട്ടുണ്ട്. ഒരു മാസം കൂടിക്കഴിഞ്ഞാണ് കുല വെട്ടാനിരിക്കുകയായിരുന്നു. അന്‍പതോളം വാഴകളാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു.
രണ്ടുലക്ഷത്തോളം രൂപയുടെ കൃഷിനാശമാണ് ഇയാള്‍ക്ക് മാത്രമായി ഉണ്ടായത്. കനത്ത മഴയായതിനാല്‍ കാട്ടാന എത്തിയതും കൃഷിനശിപ്പിച്ചതുമെല്ലാം ഇവര്‍ അറിഞ്ഞില്ല. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് തകര്‍ന്നിട്ട് മാസങ്ങള്‍ ആയെന്നും അറ്റകുറ്റപ്പണി നടത്താത്തതാണ് കാട്ടാനകളെത്താന്‍ കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
അതേസമയം നാട്ടുകാര്‍ വനംവകുപ്പിന്റെ നടപടികളില്‍ അടക്കം രോഷത്തിലാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ രാജുവിന് മതിയായ ചികിത്സ നല്‍കണം. ഡിഎഫ്ഒ സ്ഥലത്തെത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ 48കാരനായ രാജു എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇയാള്‍ ഇപ്പോള്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായണ്. രാജുവിന്റെ മകന്‍ബിജുവിനെ മൂന്ന് വര്‍ഷം മുമ്പാണ് കാട്ടാന ആക്രമിച്ചത്. ഇയാള്‍ നട്ടെല്ലിന് പരുക്കേറ്റ് കിടപ്പിലാണ്. ഒരു മാസമായി നൂല്‍പ്പുഴ പഞ്ചായത്തില്‍ വ്യാപക കാട്ടാന ശല്യമാണ് ഉള്ളത്. ഇതാണ് പ്രതിഷേധവുമായി റോഡില്‍ ഇറങ്ങാന്‍ നാട്ടുകാരെ നിര്‍ബന്ധിതരാക്കിയത്.
നേരത്തെ വന്യമൃഗശല്യം തടയാന്‍ രണ്ട് വാച്ചര്‍മാരെ വനംവകുപ്പ് നിയോഗിച്ചിരുന്നു. കൊയ്ത്തുകഴിഞ്ഞതോടെ വാച്ചര്‍മാരെ പിന്‍വലിക്കുകയായിരുന്നു. മാന്‍, കുരങ്ങ് എന്നിവയുടെ ശല്യത്തില്‍ നാട്ടുകാര്‍ നേരത്തെ തന്നെ ബുദ്ധിമുട്ടി നില്‍ക്കുന്ന സമയത്താണ് കാട്ടാന ശല്യം കൂടി രൂക്ഷമായിരിക്കുന്നത്.
സ്ഥിരം വാച്ചര്‍മാരെ വിന്യസിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫെന്‍സിങ് അറ്റകുറ്റപ്പണി നടത്താനായി ഇരുന്നൂറ് മീറ്റര്‍ വനാതിര്‍ത്തിയുണ്ട്. ഈ ഭാഗത്ത് കൂടിയാണ് ആന കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത്.












Click it and Unblock the Notifications