നടവയലില്‍ കാട്ടാനക്കൂട്ടത്തെ കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍; കൃഷി അടക്കം നശിപ്പിച്ചു
പനമരം: വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം കാട്ടാനയുടെ ആക്രമണം രൂക്ഷം. നടവയലില്‍ ജനങ്ങളാകെ കാട്ടാനകളെ കൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ്. നടവയല്‍ ടൗണിനടുത്തും കാട്ടാനകളുടെ വിളയാട്ടം തുടര്‍ക്കഥയായിരിക്കുകയാണ്. കണിയാമ്പറ്റ, പനമരം, പൂതാടി ഗ്രാമപഞ്ചായത്തുകള്‍ ഒന്നായി ചേരുന്ന ഇടമാണ് നടവയല്‍ ടൗണ്‍.
ഇവിടെ കുടുംബങ്ങളെല്ലാം തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്. ഈ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ എത്തുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണായിരിക്കുകയാണ്. വയനാട്ടില്‍ വനംവകുപ്പിന്റെ ഇടപെടല്‍ അടക്കം ഗുണകരമായി വന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാന നടുവയല്‍ ടൗണിലെത്തിയിരുന്നു.

നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് കാട്ടാന നശിപ്പിച്ചത്. വാഴയും റബ്ബറുമെല്ലാം കാട്ടാന തോട്ടങ്ങളില്‍ കയറി നശിപ്പിച്ചു. ചക്കകളും വ്യാപകമായി പറിച്ചിട്ടിട്ടുണ്ട്. റോഡരികില്‍ നിന്നുകൊണ്ടായിരുന്നു കാട്ടാന ഈ നാശങ്ങളെല്ലാം വിതച്ചത്. ശബ്ദം കേട്ടെത്തിയ ജോസഫ് എന്നയാള്‍ കാട്ടുപന്നികളെ തുരത്താന്‍ ടെറസിന് മുകളില്‍ കരുതിയ കല്ലുകള്‍ എറിഞ്ഞും ശബ്ദം ഉണ്ടാക്കിയുമെല്ലാണ് ആനകളെ തുരത്തിയത്.
ഇരുപത് വര്‍ഷം മുമ്പ് കാട്ടാന തന്റെ തോട്ടത്തില്‍ ഒന്‍പത് തെങ്ങുകള്‍ ഒറ്റരാത്രിയില്‍ ചവിട്ടി തള്ളിയിട്ട കാര്യം ഓര്‍ത്തെടുക്കുകയാണ്. മുമ്പ് തോട്ടങ്ങളിലെ പ്ലാവും മാവുമെല്ലാം സമീപവാസികള്‍ അടക്കം വെട്ടിമാറ്റിയിരുന്നു. അതോടൊപ്പം തന്നെ ഫെന്‍സിംഗും കിടങ്ങുകളും ഒരുക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കാട്ടാന ശല്യം കുറഞ്ഞത്. സമീപകാലത്താണ് നടവയല്‍ ടൗണിലും പരിസരത്തും ആക്രമണം രൂക്ഷമായത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ എല്ലാം നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പെരിക്കല്ലൂര്‍ ഭാഗങ്ങളിലെ വയലുകളിലെത്തി നെല്‍കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. തൂക്കുവേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ഇറങ്ങുന്നത്. ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലയില്‍ വരള്‍ച്ച രൂക്ഷമായതോടെയാണ് തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കബനി പുഴയിലേക്ക് എത്തുന്നത്.
സന്ധ്യയോടെയാണ് ഇവ വരാറുള്ളത്. നേരം പുലരുന്നത് വരെ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണ്. നേരത്തെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കര്‍ണാടക മോഡലില്‍ തൂക്കുവേലി നിര്‍മിച്ചിരുന്നു. ഈ വേലിയില്‍ കാര്യമായ വൈദ്യുത പ്രവാഹമില്ല. അതുകൊണ്ട് ഈ വേലി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്. ഇവ പുനസ്ഥാപിച്ച് നടപടി സ്വീകരണമെന്നാണ നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications