പ്രളയക്കെടുതി: വയനാട്ടില്‍ കണക്കെടുപ്പ് തുടരുന്നു; ഇതുവരെ കണക്കാക്കിയ നഷ്ടം 1411 കോടി
കല്‍പ്പറ്റ: പ്രളയക്കെടുതി ഏറെ നാശം വിതച്ച വയനാട്ടില്‍ വിവിധ മേഖലകളിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പുരോഗിക്കുന്നു. ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷക്കെടുതില്‍ വയനാട് ജില്ലയ്ക്ക് 1411 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ് അറിയിച്ചു. കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. കെട്ടിടങ്ങള്‍ തകര്‍ന്നും കേടുപാടുകള്‍ സംഭവിച്ചും തദ്ദേശസ്വയംഭരണ വകുപ്പിന് 1047.50 ലക്ഷത്തിന്റെയും പൊതുമരാമത്ത് വകുപ്പിന് 287.85 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി.
വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍
ശക്തമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 651.09 കിലോമീറ്റര്‍ റോഡും ഒമ്പതു പാലങ്ങളും ഭാഗികമായോ പൂര്‍ണമായോ നശിച്ചു. ഇതുവഴി 73,388 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയപാത റോഡിലുണ്ടായ നഷ്ടം 136 ലക്ഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 1078.17 കിലോമീറ്റര്‍ റോഡ് തകര്‍ന്നതു മൂലം 17850.80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായി.

മഴക്കെടുതിയില്‍ ജില്ലയിലെ 621 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതുമൂലം 4409 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മറ്റു മേഖലയിലെ നഷ്ടങ്ങള്‍ ലക്ഷത്തില്‍: കൃഷി- 33144, മൃഗസംരക്ഷണം ക്ഷീര വികസനം- 1190.50, ഫിഷറീസ്- 534.45, വനം- 648.16, പട്ടികവര്‍ഗ വികസനം- 1455.50, വിദ്യാഭ്യാസം- 90.26, വ്യവസായം- 326.04, സഹകരണം- 107.89, പൊലിസ്- 36.28, തൊഴില്‍- 134.73, വൈദ്യുതി- 250.99, കുടുംബശ്രീ- 52, അക്ഷയ കേന്ദ്രം- 0.80, വാട്ടര്‍ അതോറിറ്റി- 379.50, മൈനര്‍ ഇറിഗേഷന്‍- 1027.80, കാരാപ്പുഴ ഇറിഗേഷന്‍- 626.50, പൊതുവിതരണം- 7.82, ബി.എസ്.എന്‍.എല്‍- 25.45, ടൂറിസം- 461.99, ബാങ്ക്- 84.99, ഫയര്‍ഫോഴ്സ്- 1.92.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications