വയനാട്ടില്‍ കടുവ പോയി പുലിയെത്തി, തോട്ടില്‍ കണ്ട പുലിയെ വനംവകുപ്പ് പിടികൂടി
കല്‍പ്പറ്റ: വയനാട്ടില്‍ കടുവ ഭീതി അവസാനിക്കാതെ തുടരുന്നതിനിടെ പുലിയുമെത്തി. ജനവാസ കേന്ദ്രത്തിലാണ് പുലിയെ കണ്ടത്. പിന്നീട് അവശനിലയിലായ പുലിയെ വനംവകുപ്പ് പിടികൂടി. ഇതിനെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് വയസ്സോളം പ്രായമുള്ള ആണ്‍പുലിയെയാണ് പിടികൂടിയത്.
വളര്‍ത്തുനായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തോട്ടില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു പുലി. ജനങ്ങള്‍ കൂട്ടമായി വരുന്നത് കണ്ട് പുലി അക്രമാസക്തനായി. നാട്ടുകാരെ ആക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ ആരോഗ്യം ക്ഷയിച്ചതിനാല്‍ തോട്ടില്‍ തന്നെ വീഴുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരും, ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി ടീമും എത്തിയാണ് തോട്ടില്‍ വലവിരിച്ച് പുലിയെ പിടികൂടിയത്. ഇവയെ വാഹനത്തിലാണ് പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ച് ചികിത്സ നല്‍കിയത്. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ച ശേഷമാണ് പുലിയെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം പുലിയുടെ ദേഹത്ത് മുറിവുകളൊന്നും ഇല്ല. മറ്റെന്തെങ്കിലും രോഗങ്ങളാവാം പിടിപ്പെട്ടതെന്നാണ് നിഗമനം.
പുലി തോട്ടില്‍ നിന്ന് കരയിലേക്ക് ചാടി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പത്തടി തികച്ച് നടക്കാനായില്ല. ഇതോടെ തോട്ടിലേക്ക് തിരിച്ചുവന്ന് തളര്‍ന്നു വീഴുകയായിരുന്നു. പട്ടാപ്പകല്‍ പോലും പുലി വരുന്നതിനാല്‍ ഓര്‍ക്കോട്ടൂമൂല ജനവാസ മേഖ വലിയ ആശങ്കയിലാണ്. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. മൂന്ന് മാസം മുമ്പ ഇവിടെ കടുവയിറങ്ങി.












Click it and Unblock the Notifications