കടുവയുണ്ടെന്ന് സ്ഥിരീകരിക്കാന്‍ വൈകി, ഒടുവില്‍ സമ്മതിച്ച് വനംവകുപ്പ്; പശുക്കിടാവിനെ കൊന്നതും കടുവ
സുല്‍ത്താന്‍ ബത്തേരി: വാകേരിക്കടുത്ത പശുക്കിടാവിനെ കൊന്നത് കടുവ തന്നെ. ഒടുവില്‍ വനംവകുപ്പ് അത് സമ്മതിച്ചിരിക്കുകയാണ്. വാകേരിക്കടുത്തുള്ള സീസീയിലാണ് പശുക്കിടാവിനെ കടുവ കൊന്നത്. ഡബ്ല്യുവൈഎസ്9 എന്ന കടുവയാണിത്. കഴിഞ്ഞ ദിവസം രാത്രിയോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വനംവകുപ്പ് കടുവയുടെ സാന്നിധ്യമുണ്ടെന്ന് ഇത്രയും ദിവസം സ്ഥിരീകരിച്ചിരുന്നില്ല.
കടുവയെ കണ്ടെത്താനായി ക്യാമറയും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. അടുത്ത ദിവസം തന്നെ കടുവയുടെ ചിത്രം ഈ ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് വൈകിയത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വാകേരി, സീസി, കൂടല്ലൂര്‍ പ്രദേശങ്ങളില്‍ കടുവകള്‍ തുടര്‍ച്ചയായി വരുന്നത് വനംവകുപ്പിന് തലവേദനയാണ്. എന്നാല്‍ കര്‍ഷക സംഘടനകള്‍ അടക്കം ഇപ്പോള്‍ വനംവകുപ്പിന് എതിരാണ്.

വനംവകുപ്പില്‍ നിന്ന് വേണ്ടത്ര നടപടികള്‍ ഇല്ലാതിരുന്നതോടെ കിഫ എന്ന കര്‍ഷക സംഘടന തൊഴുത്തില്‍ ക്യാമറ സ്ഥാപിച്ച് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുവഴി ഏത് കടുവയാണെന്ന് വരെ തിരിച്ചറിഞ്ഞുവെന്നാണ് കിഫയുടെ അവകാശവാദം. കടുവകളെ കണ്ടുവെന്ന വാദങ്ങള്‍ ശരിയല്ലെന്നും, തെറ്റായ പ്രചാരണങ്ങളാണ് പലതുമെന്നും വനംവകുപ്പ് ഇത്രയും ദിവസം അവകാശപ്പെട്ടിരുന്നു.
നേരത്തെ തന്നെ കടുവയെ തിരിച്ചറിഞ്ഞെങ്കിലും, ഔദ്യോഗികമായി ഇത് പുറത്തുവിടാനാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വനംവകുപ്പ് എടുത്ത നിലപാട്. എന്നാല്‍ വൈകാതെതന്നെ വിവരങ്ങള്‍പുറത്തുവിടുകയായിരുന്നു.
അതേസമയം പശുക്കിടാവിനെ കൊന്ന കടുവ പക്ഷേ രണ്ട് രാത്രികളില്‍ വളര്‍ത്തി മൃഗങ്ങളെ വീണ്ടും തേടിയെത്തിയിരുന്നില്ല. സിസിടിവി ക്യാമറകയില്‍ കടുവയുടെ സാന്നിധ്യമേ ഉണ്ടായിരുന്നില്ല. ഒരു പശുക്കിടാവിനെ പൂര്‍ണമായും ഭക്ഷിച്ചതിനാല്‍ കടുവ വിശ്രമിച്ചതാവാമെന്നുമാണ് വനംവകുപ്പ് കരുന്നത്. വാകേരി കല്ലൂര്‍ കുന്നിന്റെ പല ഭാഗങ്ങളില്‍ മൂന്ന് ദിവസം മുമ്പ് കടുവയെ കണ്ടിരുന്നു.
എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ സാന്നിധ്യമുണ്ടായില്ല. കടുവകള്‍ ഏതെന്ന കാര്യത്തിലും ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നാട്ടുകാരും വനംവകുപ്പ് അതുകൊണ്ട് രണ്ട് തട്ടിലാണ്. മുഖത്ത് വായോട് ചേര്‍ന്ന് ആഴത്തില്‍ മുറിവുള്ള കടുവ എങ്ങനെ ഇരയെ കൊന്ന് വലിച്ച് കൊണ്ടുപോകുമെന്നും ചോദ്യമുയരുന്നുണ്ട്. നേരത്തെ പ്രജീഷിനെ കൊന്ന കടുവയാണ് ഇതെന്നും ചിലര്‍ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications