Get Updates
Get notified of breaking news, exclusive insights, and must-see stories!

വനംവകുപ്പ് വിചാരിച്ചിട്ടും കടുവയെ പിടിക്കാനായില്ല; മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 9 പശുക്കള്‍ ചത്തു

കല്‍പ്പറ്റ: വനംവകുപ്പ് എത്രയൊക്കെ ശ്രമിച്ചിട്ടും ചീരാലിലെ കടുവയെ ഇതുവരെ പിടിക്കാന്‍ സാധിച്ചില്ല. അതേസമയം ക്ഷീര കര്‍ഷകരെ ആകെ ദുരിതത്തിലാണ്. ഇവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ലക്ഷ്യമിടുന്നതും, ആക്രമിക്കുന്നതും. സ്വന്തം പശുവിനും കിടാവിനും ഇവര്‍ തന്നെ തന്നെ കാവലിരിക്കേണ്ട അവസ്ഥയാണ്.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ ഒന്‍പത് പശുക്കളെയാണ് കടുവ ആക്രമിച്ചത്. അതേസമയം ആവശ്യത്തിന് ഭക്ഷണം ലഭിച്ചതിനാല്‍ കടുവ ഇന്നലെ എത്തിയില്ല. വളര്‍ത്തുമൃഗങ്ങളെ പിടിക്കാന്‍ പക്ഷേ ഏത് നിമിഷവും കടുവ ചാടി വീഴാമെന്നാണ് നാട്ടുകാര്‍ പറയുന്നു. മയക്കുവെടി വെക്കാന്‍ അനുമതി ലഭിച്ചിട്ടും ഒന്നും നടന്നിട്ടില്ല.

1

പകല്‍ നേരങ്ങളില്‍ കടുവയെ ഇതുവരെ നേരിട്ട് കണ്ടെത്താന്‍ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല. കടുവ പുറത്തിറങ്ങാത്തത് തന്നെ പ്രധാന കാരണം. അതുകൊണ്ട് മയക്കുവെടി വെക്കുക സാധ്യമല്ലാതായിരിക്കുകയാണ്. കടുവ കാണാമറയത്താണെങ്കിലും വനപാലകര്‍ തിരച്ചിലും നിരീക്ഷണവും തുടരുകയാണ്. എന്നാല്‍ സ്വന്തം വളര്‍ത്തുമൃഗങ്ങളെ കടുവയ്ക്ക് വിട്ടുകൊടുക്കാന്‍ ക്ഷീര കര്‍ഷകര്‍ തയ്യാറായിട്ടില്ല.

രാത്രി മുഴുവന്‍ ഇവര്‍ ഉറക്കമില്ലാതെ പശുക്കള്‍ക്ക് കാവല്‍ ഇരിക്കുകയാണ്. പക്ഷേ നാട്ടുകാര്‍ ആകെ രോഷത്തിലാണ്. പാര്‍ട്ടികളും സംഘടനകളും സമരവും തുടങ്ങിയിട്ടുണ്ട്.

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

കടുവ നാട്ടില്‍ ഇറങ്ങുന്നത് കാരണം പാല്‍ കറന്ന് സൊസൈറ്റിയില്‍ എത്തിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. രാത്രിയിലും ഉറക്കമൊഴിച്ച് കാവല്‍ ഇരിക്കുന്നത് അതുകൊണ്ടാണ്. അതേസമയം കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ദിവസങ്ങളായി ചികിത്സയില്‍ കഴിയുന്ന രണ്ട് പശുക്കളെ ചീരാലില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പൂക്കോട് വെറ്ററിനറി കോളേജ് മൃഗാശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വനംവകുപ്പ് അധികൃതരാണ് പശുക്കളെ പൂക്കോട്ടെത്തിച്ചത്. ചീരാല്‍ മുണ്ടക്കൊല്ലം വേലായുധന്റേതാണ് രണ്ട് പശുക്കളും. ഇയാളുടെ രണ്ട് പശുക്കളെയും കടുവ ആക്രമിക്കുകയായിരുന്നു. തൊഴുത്തിലെത്തിയാണ് ആക്രമിച്ചത്.

അതേസമയം വന്യജീവി പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കിസാന്‍ സഭ, വയനാട് വന്യജീവി സങ്കേതം വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ 24 മണിക്കൂര്‍ സത്യഗ്രഹം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഇരുപതാം തിയതി ഉപവാസവും നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+