വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട് തകര്‍ത്ത് വയോധികയെ കൊലപ്പെടുത്തി; കാട്ടാനയെ പിടിക്കാനിറങ്ങി വനംവകുപ്പ്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷം. കഴിഞ്ഞ വയോധികയെ വീട് തകര്‍ത്ത കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വനംവകുപ്പിന് സമ്മര്‍ദമേറിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഈ കാട്ടാനയെ പിടിക്കണമെന്നാണ് തീരുമാനം. ദേവാല വാളവയലിലാണ് വയോധികയെ വീട് തകര്‍ത്ത് കാട്ടാന കൊലപ്പെടുത്തിയത്.

കാട്ടാനയെ പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ദേവാലയില്‍ റോഡ് ഉപരോധിച്ചതോടെയാണ് പ്രശ്‌നം ശക്തമായത്. ഗൂഡല്ലൂരിലെ എംഎല്‍എ വരെ കളക്ടറേറ്റിന് മുന്നില്‍ സമരത്തിനെത്തിയിരുന്നു. കളക്ടറാണ് കാട്ടാനയെ പിടിക്കാന്‍ ഉത്തരവിട്ടത്.

1

ആക്രമണം നടത്തുന്ന കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടിക്കാനായി 60 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാട്ടാന പോകുന്നതും വരുന്നതുമായ വഴികള്‍ നിരീക്ഷിക്കാനായി മുതുമലയില്‍നിന്നും താപ്പാനകളെ കൊണ്ടുവന്നിട്ടുണ്ട്. ഇവയെ ദേവാലയില്‍ എത്തിച്ചിരിക്കുകയാണ്. രണ്ട് താപ്പാനകളാണ് ഉള്ളത്.

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

അതേസമയം കാട്ടാനയെ നീര്‍മഘട്ടത്തിന് സമീപത്തുള്ള കേരള അതിര്‍ത്തി വനത്തില്‍ നിരീക്ഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രിയിലാണ് ഈ പ്രദേശത്തേക്ക് കാട്ടാന എത്തുന്നത്. നിരന്ന പ്രദേശത്ത് എത്തിയെങ്കില്‍ മാത്രമേ മയക്കുവെടി വെക്കാനാവൂ. ജീവന് അപകടവും സംഭവിക്കാന്‍ പാടില്ല.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം വയനാട്ടില്‍ ഇപ്പോള്‍ പൂക്കളുടെ സീസണ്‍ കൂടിയാണ്. പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ് മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്. എന്നാല്‍ ഇന്ന് വിരിഞ്ഞു പുഞ്ചിരി തൂകി നില്‍ക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പാര്‍ക്ക്.

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള പാര്‍ക്കിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ചും ഇളം മഞ്ഞ നിറത്തിലുമുള്ള ചെണ്ടു മല്ലി പൂക്കളുടെ നീണ്ട നിര പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമാകുകയാണ്.

3 മാസം മുന്‍പ് ഗുണ്ടല്‍പേട്ടയില്‍ നിന്നും കൊണ്ടുവന്ന ചെണ്ടുമല്ലിയുടെ ഹൈബ്രിഡ് വിത്തുകളാണ് പാര്‍ക്കില്‍ പാകിയത്. പാര്‍ക്കിലെ ജീവനക്കാരുടെ 3 മാസത്തെ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് ഇന്ന് ചെണ്ടുമല്ലി പൂക്കള്‍ പാര്‍ക്കില്‍ പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്നത്.

ചെണ്ടുമല്ലിക്ക് പുറമെ ബോഗണ്‍വില്ല, കാന്‍ഡില്‍ ഫ്‌ളവര്‍, റോസ് തുടങ്ങിയ പുഷ്പങ്ങളും പാര്‍ക്കിലെ ഉദ്യാനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിടിപിസിയുടെ തനത് ഫണ്ടുപയോഗിച്ചാണ് പാര്‍ക്കിലെ ഉദ്യാനത്തിന്റെ പരിചരണ പ്രവൃത്തികള്‍ നടത്തുന്നത്.

Wayanad
English summary
forest department start process to trap wild elephant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X