Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുവ വീട്ടുവളപ്പില്‍ ചത്താലും കേസ്, വനംവകുപ്പിന്റെ ഭീഷണി വേറെയും, നാട്ടുകാര്‍ കലിപ്പില്‍

TIGER

കല്‍പ്പറ്റ: വയനാട്ടില്‍ വനംവകുപ്പിനെതിരെ ഗുരുതര പരാതിയുമായി നാട്ടുകാര്‍. കടുവ വീട്ടുവളപ്പില്‍ ചത്താലും കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണിയാണ് വനംവകുപ്പില്‍ നിന്നുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടുവളപ്പില്‍ അപകടകരമായ കെണി വെക്കാന്‍ പാടില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാല്‍ കടുവയെ പിടിക്കുന്നതിന് വനംവകുപ്പ് ഉത്സാഹം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.

അതേസമയം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയ്ക്ക് അപകടമുണ്ടായാലും നാട്ടുകാര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇതിനെതിരെയാണ് കടുത്ത പ്രതിഷേധമുള്ളത്. വനത്തിനുള്ളില്‍ പെറ്റുപെരുകുന്ന ജീവികള്‍ പിന്നീട് കാടിറങ്ങി കര്‍ഷകര്‍ക്ക് ഭീഷണിയായി മാറുകയാണ്.

tiger

എന്നാല്‍ ഇവയെ പിടിക്കാനായി കൂടുവെക്കാനും പോലും വനംവകുപ്പ് തയ്യാറാവുന്നില്ല. അതിന് ഒരുപാട് സമയമെടുക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേ വനംവകുപ്പ് പക്ഷേ നാട്ടുകാര്‍ക്കെതിരെ ശരവേഗത്തിലാണ് കേസെടുക്കുന്നതെന്നാണ് ആരോപണം.

കര്‍ഷകരെ കേസില്‍ കുടുക്കാന്‍ നല്ല ശ്രമം വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. എന്നാല്‍ പുലിയെയും കടുവയെയും, ആനയെയും പിടിക്കുന്നതിന് ഈ ഉത്സാഹമില്ലെന്നാണ് ആരോപണം. അത് മാത്രല്ല കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അടക്കമുളള്ള കാര്യങ്ങളും വനംവകുപ്പ് ചെയ്യുന്നുണ്ടെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

80 ദിവസത്തിലേറെയായി കടുവാസാന്നിധ്യമുള്ള സ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. എന്നാല്‍ ഇവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ക്കെതിരെ കേസ് വേഗത്തില്‍ എടുക്കുകയുമായിരുന്നു.

സ്ഥല ഉടമയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഒരാളെ കേസില്‍ പ്രതിയാക്കുമെന്ന് ഫോണില്‍ വിൡച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച ഹരികുമാറിനെയാണ് വനംവകുപ്പ് സമ്മര്‍ദത്തിലാക്കിയത്. പലതവണ ഇയാളെ വിടാതെ ശല്യപ്പെടുത്തിയിരുന്നു വനംവകുപ്പ്. ഇതില്‍ ഹരികുമാര്‍ അസ്വസ്ഥനായിരുന്നു.

അതേസമയം ആരോപണങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. കടുവാഭീതി അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം കടുവ ഇപ്പോഴും കാണാമറത്ത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+