Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ രൂക്ഷമായ കാലവര്‍ഷ കെടുതി; മഴ അതിശക്തം, അണക്കെട്ടുകള്‍ നിറഞ്ഞു

കല്‍പ്പറ്റ: വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായതോടെ വയനാടും ദുരിതത്തില്‍. ജില്ലയില്‍ ഇടവിട്ട് കനത്ത മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. എന്നാലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. വൃഷ്ടി പ്രദേശത്തെല്ലാം കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.

1

ബാണാസുര ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും ജില്ലയില്‍ മഴ ശക്തമായി തന്നെ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് എല്ലായിടത്തും ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് സുഗന്ധഗിരി മേഖലയിലാണ്.

സുഗന്ധഗിരി മേഖലയില്‍ 180.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലുള്ള നൂറ് മഴ മാപിനികളില്‍ നിന്ന് ലഭിച്ച കണക്കാണിത്. മരക്കടവ് മേഖലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 10.4 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.

ശരാശരി 60.86 ആണ് ഇക്കാലയളവില്‍. മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, തരിയോട്, പൊഴുതന, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി, തിരുനെല്ലിയുടെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ബാക്കിയിടങ്ങളില്‍ മഴയുണ്ടായിരുന്നുവെങ്കിലും ശക്തി കുറവായിരുന്നു.

അടിയന്തര യോഗം അടക്കം ജില്ലയില്‍ മഴയുടെ സാഹചര്യത്തില്‍ ചേര്‍ന്നിരുന്നു. ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടുമുണ്ട്. ഇന്നലെ യെല്ലോ അലര്‍ട്ടായിരുന്നു. ബാണാസുര ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ തരത്തിലുമുള്ള സുരക്ഷ മുന്‍കരുതലുകളും ഉറപ്പാക്കണമെന്ന് മന്ത്രി ശശീന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നല്ല ജാഗ്രതയോടെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. അതേസമയം ബാണാസുര സാഗറില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാണാസുര സാഗറിലേക്ക് നീരൊഴുക്ക് കഴിഞ്ഞ ദിവസം വളരെ കുറഞ്ഞിരുന്നു. അതേസമയം ഡാം തുറക്കുകയാണെങ്കില്‍ അത് പകല്‍ സമയത്ത് മാത്രമായിരിക്കുമെന്ന് കളക്ടര്‍ എ ഗീത. അറിയിച്ചു. ജില്ലയില്‍ മുന്നൊരുക്കങ്ങളെല്ലാം സജ്ജമാണ്. ആളുകളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം പടിഞ്ഞാറത്തറയില്‍ മഴ ശക്തമായി തുടരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയില്‍ തന്നെയാണ്. കുപ്പാടിത്തറ കരിയാട്ടുകുന്ന് പ്രദേശവും വെള്ളം കയറിയ നിലയിലാണ്. കുറുമണി, കുപ്പാടിത്തറ, ഭാഗങ്ങളിലെ പുഴയുടെ സമീപ പ്രദേങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മിക്കയിടങ്ങളിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്.

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് അടക്കമുള്ള ഒട്ടേറെ താഴ്ന്ന പ്രദേശങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെയും വെള്ളത്തിനടിയിലാണ്. തോടുകളും പുഴകളും കരകവിഞ്ഞ് കൃഷിയിറകത്കിയ നെല്‍പ്പാടങ്ങളും വാഴക്കൃഷികളും വെള്ളത്തിനടിയിലാണ്. കനത്ത മഴ തുടര്‍ന്നാല്‍ പഞ്ചായത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി പല പ്രദേശങ്ങളും ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

മെച്ചന ഭാഗത്തെ പുഴയോട് ചേര്‍ന്നുള്ള നെല്‍പ്പാടങ്ങള്‍ എല്ലാം വെള്ളത്തിലാണ്. കഴിഞ്ഞ ദിവസം ജനപ്രതിനിധികളും ഡാം സന്ദര്‍ശിക്കാനെത്തിയിരുന്നു. ടി സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+