കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം പോര.....2019ലും മോദി തന്നെ വരുമെന്ന് ജിഗ്നേഷ് മേവാനി... പോരാടാനുള്ള മനസില്ല!!

Google Oneindia Malayalam News

അഹമ്മദാബാദ്: പ്രതിപക്ഷ നിരയിലെ കരുത്തുറ്റ നേതാവായി അറിയപ്പെടുന്നയാളാണ് ജിഗ്നേഷ് മേവാനി. എന്നാല്‍ മേവാനിയുടെ പുതിയ ട്വീറ്റ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2019ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ് മേവാനിയുടെ പ്രവചനം. പ്രതിപക്ഷത്തിന് അദ്ദേഹത്തെ നേരിടാനുള്ള കരുത്തില്ലെന്നും മേവാനി പറയുന്നു. മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിവസരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നത് സത്യമാണെന്ന് മേവാനി പറഞ്ഞു.

1

തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിക്കറിയില്ല. എന്നാല്‍ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല. അവര്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഇനി എന്ത് ചെയ്യുന്നുവെന്നതും വലിയൊരു ചോദ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തിനും അറിയില്ല. കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ പ്രതിപക്ഷം ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നത്. ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ ഇപ്പോഴും കൃത്യമായ പദ്ധതികളോ അജണ്ടകളോ തയ്യാറാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും മേവാനി ആരോപിച്ചു.

അതേസമയം പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് കഷ്ടപ്പെടുന്ന സമയത്താണ് മേവാനി ഇത്തരമൊരു വെടിപൊട്ടിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തായ മേവാനി ഇങ്ങനെ പറയുമെന്ന് കരുതിയില്ലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. മേവാനിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ വലിയൊരു സഖ്യത്തിന് സജ്ജമാവുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ മേവാനിയുടെ വിശ്വാസക്കുറവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. പ്രസ്താവനയിലെ എതിര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അറിയിക്കുമെന്നാണ് സൂചന.

മോദിയും പ്രതിരോധ മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു.... അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്!!മോദിയും പ്രതിരോധ മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു.... അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്!!

തിരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങി... ഇനി മോദി രാഹുല്‍ പോരാട്ടം.... 2019 ലക്ഷ്യമിട്ട്...തിരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങി... ഇനി മോദി രാഹുല്‍ പോരാട്ടം.... 2019 ലക്ഷ്യമിട്ട്...

English summary
Jignesh Mevani says BJP defeat difficult in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X