Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ വീണ്ടും മയക്കമരുന്ന് വേട്ട്, എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

കല്‍പ്പറ്റ: 0.9 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ.പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്.

കാട്ടിക്കുളം ഭാഗത്ത് നിന്നും തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍ സംശയം തോന്നി പരിശോധിച്ചതോടെയാണ് സംഘം കുടുങ്ങിയത്.
തിരുനെല്ലി പോലീസാണ് പരിശോധന നടത്തിയത്.മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം (ഇന്‍ഹെയ്‌ലര്‍ അപ്പാര്‍ട്ടസ്) അടക്കമാണ് സംഘം പിടിയിലായത്.

police

തിരുനെല്ലി എസ്.ഐ എ.പി. അനില്‍കുമാര്‍, പ്രബേഷണറി എസ്.ഐമാരായ സനീത്, സുധി സത്യപാല്‍, സി.പി.ഒമാരായ അഭിലാഷ്, മിഥുന്‍, അഭിജിത്ത്, ബിജു രാജന്‍, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അതേ സമയം വയനാട് തോൽപ്പെട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 27 ലിറ്റർ അസം നിർമ്മിത മദ്യം പിടികൂടി. കെ.എസ്.ആർ.ടി.സി ബസ്സിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച 36 കുപ്പി മദ്യം പിടികൂടിയത്.മാനന്തവാടി പോലീസാണ് മദ്യം കണ്ടെത്തിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസിന്‍റെ തുട‍ർ അന്വേഷണത്തിൽ ഒരാൾ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശി നോബിൾ നോ‍ബർട്ടിനെയാണ് വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നോബിൾ.

ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാനായി പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടിളികൾക്കും എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്ന വണ്ടൻമട് പോലീസിന്‍റെ അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ഏപ്രിൽ മാസത്തിൽ പുളിയന്മലയിൽ വച്ച് 60 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയുമായി കോഴിക്കോട് സ്വദേശി അർജുൻ പിടിയിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളായ നോബിൾ പിടിയിലായത്. ബംഗളൂരുവിൽ താമസിക്കുന്ന ഒരു വിദേശിയാണ് എംഡിഎംഎ ഉണ്ടാക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ആവശ്യക്കാർ നോബിളിനെയാണ് സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്ന വില നോബിൾ വിദേശിക്ക് എത്തിക്കും.മയക്കുമരുന്ന് ഉണ്ടാക്കുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വണ്ടന്മേട് പോലീസ് ആരംഭിച്ചു.

കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+