കാടിനുള്ളിൽ ഒരു രാത്രി യാത്ര, അതും 300 രൂപ നിരക്കിൽ, പുത്തൻ പദ്ധതിയുമായി കെഎസ്ആർടിസി
യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് വനമേഖലകളിലൂടെയുള്ള യാത്ര. രാത്രി കൂടിയാണങ്കിൽ അതിലെ ത്രില്ലും കൂടും. എന്നാൽ പല വന മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഉണ്ട്. സുരക്ഷ ഭീഷണികൾ ഉള്ളതിനാൽ പലരും താൽപര്യമുണ്ടെങ്കിലും യാത്ര ഉപേക്ഷിക്കാറുമുണ്ട്.
ഇതിനെല്ലാം പരിഹാരം നൽകുന്ന ഒരു വാർത്തയുമായി നിലവിൽ കെഎസ്ആർടിസി എത്തുന്നത്. വെറും 300 രൂപയക്ക് വനത്തിലുള്ളിലൂടെ ഒരു യാത്ര. അതും രാത്രിക്ക്.വിനോദ സഞ്ചാരികൾക്കായി ഒരുക്കുന്ന ജംഗിള്‍ സഫാരി പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് നിലവിൽ കെഎസ് ആർടിസി.

photo courtesy- kerala tourism
300 രൂപ നിരക്കിൽ 60 കിലോമീറ്റർ രാത്രി യാത്രയാണ് കെഎസ്ആർടിസി മുന്നോട്ട് വയ്ക്കുന്നത്.വയനാട്ടിലെ രാത്രകാല വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വഴി കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിലേക്കാണ് യാത്ര. സുൽത്താൻ ബത്തേരിയിലെ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് രാത്രി 9 മണിയോടെയാണ് ബസ് പുറപ്പെടുക.
മൂലങ്കാവ്, കരിപ്പൂർ, വള്ളുവാടി, വടക്കനാട് എന്നീ കുഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന ബസ് വന്യജീവി സങ്കേതത്തിനുള്ളിലെ മുത്തങ്ങയിലേക്ക് കൊണ്ടു പോയ ശേഷമായിരിക്കും സുൽത്താൻ ബത്തേരിയിലേക്ക് മടക്കം.വന്യജീവി സങ്കേതത്തിലെ കുറിച്യാട്, കുറിചയാട് ഫോറസ്റ്റ് റേഞ്ചുകളിലൂടെയാണ് രാത്രി യാത്ര.
വനത്തിനുള്ളിലെ ഏറ്റവും സുരക്ഷിതമായ പാതയാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
11.30 ഓടെ യാത്ര അവസാനിക്കും. അടുത്ത ആഴച്ച പകുതിയോടെ യാത്ര ആരംഭിക്കുമെന്നാണ് സൂചന. 300 രൂപയാണ് ടിക്കറ്റ് റേറ്റ്.
യാത്രക്കായി രണ്ട് ബസുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതിന്റെ അവസാന ഘട്ട പണി ഡിപ്പോയിൽ പുരോഗമിക്കുകയാണ് .
അതേസമയം കെഎസ്ആർടിസി ഡിപ്പോയിൽ താമസിക്കാനും സഞ്ചാരികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എയർകണ്ടീഷൻ ചെയ്ത നാല് സ്ലീപ്പർ ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കായി മാത്രവും ഒരു ബസ് ഒരുക്കിയിട്ടുണ്ട്. ഡോർമെറ്ററി സൌകര്യംവും , ഡീലക്സ് റൂമുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഡോർമെറ്ററിക്ക് 60 രൂപയും, ഡീലക്സ് റൂമിന് 890 രൂപയുമാണ് ഈടാക്കുന്നത്.
ഓഗസ്റ്റിൽ ബത്തേരി ഡിപ്പോയിൽ വിനോദസഞ്ചാരികൾക്കായി ആരംഭിച്ച സ്ലീപ്പർ ബസ് സൗകര്യത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആവശ്യം കണക്കിലെടുത്ത് കൂടുതൽ ബസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ടൂറിസം പദ്ധതികളും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. തുഷാരഗിരി, കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക യാത്ര ഒരുക്കാനാണ് പദ്ധതി.
ദീർഘനാൾ കറിവേപ്പില കേടുവരാതെ സൂക്ഷിക്കാൻ ആകുമോ? ഇതാ ചില പൊടിക്കൈകൾ...












Click it and Unblock the Notifications