വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറുവ ദ്വീപ് വീണ്ടും തുറന്നു: സഞ്ചാരികള്‍ക്ക് ഇനി വയനാട്ടില്‍ അടിച്ചുപൊളിക്കാം

Google Oneindia Malayalam News

പുല്‍പ്പള്ളി: മഴക്കെടുതികള്‍ അവസാനിച്ചതോടെ കുറുവ ദ്വീപ് വീണ്ടും തുറന്നു. മഴ കുറഞ്ഞതോടെ കബനിയില്‍ ജലനിരപ്പ് അടക്കം കുറഞ്ഞിട്ടുണ്ട്. ഇതാണ് കുറുവ ദ്വീപ് തുറക്കാന്‍ കാരണം. എല്ലാം റെഡിയായി സഞ്ചാരികളെ വരവേല്‍ക്കാന്‍ കുറുവ ദ്വീപ് കാത്തിരിക്കുകയാണ്. അതേസമയം ഇന്നലെയാണ് ദ്വീപ് തുറന്നത്.

1

ഇതിനോടകം സഞ്ചാരികളുടെ കുത്തൊഴുക്കാണ് ദ്വീപിലേക്ക്. ഇനിയും തിരക്കേറുമെന്നാണ് പ്രതീക്ഷ. അപൂര്‍വ സസ്യജനുസ്സുകുകളുടെയും പക്ഷികളുടെയും ജലജീവികളുടെയും സമൃദ്ധമായ കലവറയാണ് കുറുവ ദ്വീപ്. വനംവകുപ്പിന്റെ പ്രധാന ഇക്കോ ടൂറിസം സെന്റര്‍ കൂടിയാണിത്.

പാക്കം-കുറുവ വനസംരക്ഷണ സമിതിയാണ് കുറുവ ദ്വീപില്‍ ടൂറിസം നടത്തുന്നത്. ഇവിടെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ജീവനക്കാരാണ് എല്ലാ കാര്യങ്ങളും നടത്തുന്നത്. സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ലൈഫ് ജാക്കറ്റുകളും നീന്തല്‍ പരിശീലിപ്പിച്ച ഗൈഡുകളുമുണ്ട്. പ്രതിദിനം രണ്ട് കവാടങ്ങളിലൂടെ 1150 പേര്‍ക്കാണ് പ്രവേശം.

റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്റോബിന്‍ ഒരിക്കലും അത് ചെയ്യില്ല, ബാക്കിയുള്ളവരൊക്കെ... തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ഇവിടെ ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്ന അവസ്ഥയുമുണ്ട്. കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ടൂറിസം മേഖലയില്‍ നിന്നുയരുന്നുണ്ട്. ഓണക്കാലത്ത് ജില്ലയിലെത്തുന്ന സഞ്ചാരികള്‍ കുറുവ ദ്വീപ് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നതാണ് പ്രധാന ആവശ്യം.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്‌സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

അതേസമയം ജില്ലയില്‍ കര്‍ഷകര്‍ പൂര്‍ണമായും യന്ത്രങ്ങളുടെ സഹായത്തോടെയുള്ള കൃഷി രീതിയിലേക്ക് മാറുകയാണ്. ജില്ലയ്ക്ക് പുറമേ നിന്ന് എത്തുന്ന യന്ത്രങ്ങളെയാണ് പലരും ഇപ്പോള്‍ ആശ്രയിക്കുന്നത്. ചെലവ് കുറഞ്ഞതും, എളുപ്പത്തില്‍ പണി തീരുമെന്നതും കൊണ്ടാണ് ഇത്തരമൊരു മാറ്റം.

നെല്‍ക്കൃഷി ഇറക്കുന്നത് അടക്കമുള്ള സമയങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷമായി ജില്ലയില്‍ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഈ സമയങ്ങളിലെ തൊഴിലുറപ്പ് പണിയാണ് തൊഴിലാളി ക്ഷാമത്തിന് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അന്യസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെയായിരുന്നു അതുകൊണ്ട് ആശ്രയിച്ചിരുന്നത്.

പാലക്കാട് നിന്നുള്ള യന്ത്രനാട്ടി സംഘം ചുരം കയറിയെത്തിയതാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് സഹായകരമായത്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ പണി എളുപ്പമായി. വിത്തുപാകേണ്ട വയല്‍ ഒരുക്കി വിത്തും 5500 രൂപയും നല്‍കിയാല്‍ ബാക്കി പണികള്‍ എല്ലാം ഇവര്‍ ചെയ്‌തോളും. അതുകൊണ്ട് കര്‍ഷകര്‍ക്ക് അത്ര പ്രശ്‌നമില്ല.

തൊഴിലാളി ക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകര്‍ പോലും തിരിച്ചെത്തി കൃഷി ആരംഭിച്ചിരിക്കുകയാണ്. തൊഴിലാളികളെ ഉപയോഗിച്ചാണെങ്കില്‍ 12000 രൂപയോളം ചെലവ് കര്‍ഷകര്‍ക്കുണ്ടായിരുന്നു. അതും ഇപ്പോള്‍ കുറഞ്ഞ് കിട്ടിയിരിക്കുകയാണ്.

അജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാംഅജ്ഞാത സുന്ദരിയുണ്ട്, 2 മൃഗങ്ങളും; ആദ്യം കാണുന്നതെന്താണ്? നിങ്ങളുടെ കഴിവ് ഈ ചിത്രത്തില്‍ നിന്നറിയാം

Wayanad
English summary
kuruva dweep reopened for visitors after rain intensity drops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X