വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ റോഡ്‌ഷോക്ക് മറുപടിയുമായി എല്‍ഡിഎഫ്; കല്‍പ്പറ്റയില്‍ റോഡ്‌ഷോയില്‍ ആയിരങ്ങള്‍!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ശ്രദ്ധേയമായ മത്സരം നടക്കുന്ന വയനാട്ടില്‍ നാല് മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്‍ ഡി എഫിന്റെ റോഡ്‌ഷോ. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗത്തിന് പിന്നാലെയായിരുന്നു എല്‍ ഡി എഫ് റോഡ് ഷോ നടത്തിയത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ കെ ശൈലജ, വി എസ് സുനില്‍കുമാര്‍, എം എം മണി എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടത്തിയത്. എന്നാല്‍ റോഡ്‌ഷോയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല.

വോട്ടിംഗ് ആഹ്വാനവുമായി സൂപ്പര്‍ താരങ്ങള്‍, അല്ലു അര്‍ജുനും രാജമൗലിയും വോട്ടുചെയ്തത് ഹൈദരാബാദില്‍വോട്ടിംഗ് ആഹ്വാനവുമായി സൂപ്പര്‍ താരങ്ങള്‍, അല്ലു അര്‍ജുനും രാജമൗലിയും വോട്ടുചെയ്തത് ഹൈദരാബാദില്‍

ജില്ലയിലെ 575 ബൂത്തുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ പങ്കെടുത്തത്. രാവിലെ മുതല്‍ തന്നെ മുഖ്യമന്ത്രിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെത്തിയിരുന്നു. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നിന്നും നഗരസഭാപരിസരം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ നടത്തിയത് ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ നടന്ന റോഡ്‌ഷോയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ കട്ടൗട്ടറുകളുമായി പ്രവര്‍ത്തകര്‍ അണിനിരന്നു.

ldfroadshowwayanad-1

വെള്ളിയാഴ്ച കര്‍ഷകപാര്‍ലമെന്റും റാലിയും നടത്തി തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനാണ് എല്‍ ഡി എഫ് നീക്കം. 18ന് സീതാറാം യെച്ചൂരിയും ജില്ലയിലെത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി റോഡ്‌ഷോയില്‍ പങ്കെടുക്കാതിരുന്നത് പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കി. ശക്തിപ്രകടനമെന്ന് അവകാശപ്പെടുമ്പോഴും രാഹുലിന്റെ റോഡ്‌ഷോയെ അംഗസംഖ്യ കൊണ്ട് മറികടക്കാന്‍ സാധിച്ചിട്ടില്ല. കാര്‍ഷികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലഘുലേഖാ വിതരണമടക്കമുള്ള പ്രചരണപരിപാടികള്‍ നടത്താനാണ് ഇനിയുള്ള ദിവസങ്ങളില്‍ എല്‍ ഡി എഫിന്റെ നീക്കം.


വയനാട്ടില്‍ എല്‍ഡിഎഫ് റാലി ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ? വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം....

Wayanad
English summary
LDF road show in Wayanad leaded by four ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X