'ശിവദാസനെ മരത്തില്‍ കെട്ടിയിട്ടു തല്ലിയതാണ്'; കോണ്‍ഗ്രസ് നേതാവിനെതിരായ കത്ത് പുറത്ത്
കല്‍പ്പറ്റ: പീഡന ആരോപണത്തില്‍ വയനാട് ഡിസിസ് സെക്രട്ടറി ആര്‍പി ശിവദാസനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്ത്. ശിവദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് അന്നത്തെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2020 ഡിസംബര്‍ ഒന്നിനാണ് ശിവാദാസനെതിരായ പരാതി യുവതി കെപിസിസി അധ്യക്ഷന് നല്‍കിയത്. വിഷയത്തില്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി അവഗണിക്കപ്പെട്ടപ്പോഴാണ് യുവതി മുല്ലപ്പള്ളിക്ക് നേരിട്ട് പരാതി നല്‍കിയത്.
പാര്‍ട്ടിയില്‍ പരാതി നല്‍കിയതിന് പിന്നാലെ ശിവദാസന്‍ കുടുംബത്തെ പലതരത്തിലും അപമാനിച്ച് കൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളിക്ക് അയച്ച കത്തില്‍ പരാതിക്കാരി ആരോപിക്കുന്നുണ്ട്. മകളുടെ വിവാഹം രണ്ടുതവണ ശിവദാസന്‍ മുടക്കി. തന്നോട് മാത്രമല്ല, പല സ്ത്രീകളോടും ആര്‍പി ശിവദാസന്‍ മോശമായി പെരുമാറിയിട്ടുണ്ട്. മീനങ്ങാടിയിലുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ശിവദാസന്‍ നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും കത്തില്‍ പറയുന്നു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. പുല്‍പ്പള്ളിയിലുള്ള ഒരു ഭര്‍തൃമതിയുടെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞ് നാട്ടുകാര്‍ ശിവദാസനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കാര്യം പുല്‍പ്പള്ളിയിലെ നേതാക്കള്‍ക്ക് അറിയാം. കെപിസിസി അധ്യക്ഷന്‍ സ്വന്തമായതിനാല്‍ തന്നെ ഒന്നും ചെയ്യില്ലെന്ന് വീമ്പ് പറഞ്ഞു നടക്കുകയാണ് ശിവദാസനെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകാതിരിക്കാനാണ് ഇത്രയും നാള്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും മുല്ലപ്പള്ളിക്ക് അയച്ച കത്തില്‍ പരാതിക്കാരി കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അധ്യക്ഷന് തന്നെ കത്ത് അയച്ചിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ശിവദാസന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. 2019 ഡിസംബര്‍ ആറിന് രാഹുല്‍ ഗാന്ധി ബത്തേരിയില്‍ വരുന്നത് പറയാന്‍ വീട്ടിലെത്തിയ ശിവദാസന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications