കൈയിലുള്ളത് 15000 രൂപ, ഒരു പവൻ സ്വർണം; പക്ഷേ പേരിലുള്ളത് 243 കേസുകൾ, കെ സുരേന്ദ്രന്റെ വിവരങ്ങൾ
വയനാട്: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ പോരാട്ടങ്ങളിൽ ഒന്ന് നടക്കുന്ന ഒരിടമാണ് വയനാട്. സിപിഐ സ്ഥാനാർത്ഥിയായി ആനി രാജയും അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനും എത്തുന്ന വയനാട്ടിൽ ശ്രദ്ധാ കേന്ദ്രം രാഹുൽ ഗാന്ധി തന്നെയാണ്. എങ്കിലും മുൻപ് പലവട്ടം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സുരേന്ദ്രന്റെ വിവരങ്ങൾ അറിയാനും ആളുകൾക്ക് താൽപര്യമുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്വത്ത് വിവരങ്ങൾ ഉൾപ്പെടയുള്ളവ പുറത്തുവന്നിരിക്കുകയാണ്. കെ സുരേന്ദ്രന്റെ കൈവശം ആകെയുള്ളത് 15000 രൂപയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ എട്ട് ഗ്രാം സ്വർണവും അദ്ദേഹത്തിന്റെ കൈവശമുണ്ട്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 77,669 രൂപയുടെ നിക്ഷപമവുമുണ്ട്. കൂടാതെ പുറമെ ജന്മഭൂമിയുടെ 10 ഷെയറുകളും ഉണ്ടെന്നാണ് നാമനിര്‍ദേശ പത്രിക വ്യക്തമാക്കുന്നത്.

ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ കെ സുരേന്ദ്രന് സ്വന്തമായി വാഹനമില്ല എന്നതാണ്. കെ സുരേന്ദ്രന്റെ പേരിൽ ഇതുവരെ 243 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ നിലവിലുള്ളത്. അതിലൊന്ന് വയനാട്ടിൽ തന്നെയാണ് രജിസ്‌റ്റർ ചെയ്‌തത്. സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണ്.
അതേസമയം, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പത്രികാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈവശം പണമായി ഉള്ളത് 44000 രൂപയാണ് ഉള്ളത്. 68 ലക്ഷം വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം 1025 ഗ്രാം സ്വര്‍ണവും നിക്ഷേപത്തില്‍ വരും. ഇതിന്റെയെല്ലാം മൊത്തം മൂല്യം 4.75 കോടിയോളം വരും. ആകെ എട്ട് കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്‌തിയാണ് സുരേഷ് ഒപിക്കുള്ളത്.
കൂടാതെ വയനാട്ടിൽ സുരേന്ദ്രന്റെ മുഖ്യ എതിരാളികളിൽ ഒരാളായ രാഹുൽ ഗാന്ധിയുടെ പത്രികാ വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തു വകകളാണ്. അദ്ദേഹം നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പറയുന്നത്.
ഇക്വിറ്റി ഷെയർ ആയി 1,90,000 രൂപയും വിവിധ കമ്പനികളുടെ ഓഹരികളായി 4,33,60,519 രൂപയുമാണ് രാഹുൽ ഗാന്ധിയുടെ പേരിലുള്ളത്. കൂടാതെ മ്യൂച്വൽ ഫണ്ടായി 3,81,33,572 രൂപ അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. 61,52,426 രൂപയുടെ പോസ്‌റ്റൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ, 15,21,740 രൂപക്ക് തുല്യമായ സ്വർണബോണ്ട്, 168.800 ഗ്രാമിന്റെ സ്വർണമടക്കം ആഭരണങ്ങൾ എന്നിവ കൂടി ഇതിലുണ്ട്.












Click it and Unblock the Notifications