Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി എപ്പോള്‍ എത്തും? വയനാട്ടില്‍ പ്രചാരണം കൊഴുക്കുന്നു; അടുത്ത വാരം പ്രതീക്ഷിക്കാം

കല്‍പ്പറ്റ: വയനാട്ടില്‍ കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ ഒരുങ്ങുന്നത് ശക്തമായ പോരാട്ടം. ഇടതുപക്ഷം മണ്ഡലത്തില്‍ സജീവമായ പ്രചാരണത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇതുവരെ എത്തിയില്ലെങ്കിലും പ്രചാരണം ഒട്ടും മോശമാക്കിയിട്ടില്ല. രാഹുല്‍ ഗാന്ധി ഉറപ്പായും ജയിക്കുമെന്ന് പറഞ്ഞ് ഉഴപ്പരുതെന്ന് നേരത്തെ തന്നെ നേതൃത്വം ജില്ലയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയതാണ്.

പക്ഷേ സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് ചെറിയൊരു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. രാഹുല്‍ രാഷ്ട്രീയ ടൂറിസ്റ്റ് എന്ന വിശേഷണമാണ് ബിജെപി നല്‍കുന്നത്. എല്‍ഡിഎഫും ആ രീതിയില്‍ തന്നെയാണ് പ്രചാരണം നടത്തുന്നത്. രാഹുല്‍ വരുന്നതോടെ മാത്രമേ ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാന്‍ യുഡിഎഫിന് സാധിക്കൂ. അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തിയേക്കും.

rahul-gandhi-candidature

യുഡിഎഫ് ക്യാമ്പില്‍ പ്രചാരണത്തിന് കരുത്ത് പകരാന്‍ രാഹുല്‍ തന്നെ വരണമെന്ന് നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. യുഡിഎഫിനെതിരെയും കോണ്‍ഗ്രസിനെ നേരിട്ട് ആക്രമിച്ചും എല്‍ഡിഎഫ് നേതാക്കളെല്ലാം വയനാട്ടില്‍ സജീവവുമാണ്. ഈ സാഹചര്യത്തില്‍ പിന്നില്‍ പോകുന്നത് ഭൂരിപക്ഷത്തെ അടക്കം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലായതിനാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് നേരത്തെ വൈകിയിരുന്നു. എന്നാല്‍ ജോഡോ യാത്ര കഴിഞ്ഞിട്ടും രാഹുല്‍ ജില്ലയില്‍ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശയിലാണ്. രാഹുലിന്റെ അസാന്നിധ്യം പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

അതേസമയം ഡല്‍ഹിയിലെ സാഹചര്യം രൂക്ഷമായിരിക്കുകയാണ്. കെജ്രിവാളിന്റെ അറസ്റ്റില്‍ അടക്കം പ്രതിപക്ഷം പ്രതിഷേധത്തിലാണ്. വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ പിന്‍മാറാനുള്ള സാധ്യതയും ഉണ്ട്. അത്തരം ആശങ്കകളും കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫിനുമുണ്ട്.

ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നടക്കുന്നതിനാല്‍ ഉടനെ മണ്ഡലത്തിലേക്ക് പ്രചാരണത്തിനായി വരാനുള്ള ബുദ്ധിമുട്ടും രാഹുലിനുണ്ട്. ഇത്തവണ വളരെ കുറച്ച് തവണ മാത്രമേ മണ്ഡലത്തിലേക്ക് രാഹുല്‍ വരൂ എന്നാണ് സൂചന. വര്‍ക്കിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ സമയം കണക്കാകി എപ്രില്‍ ആദ്യ വാരം എത്തുമെന്നാണ് സൂചന. കല്‍പ്പറ്റാ കനറാ ബാങ്കില്‍ രാഹുലിന്റെ പേരില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+