Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം ദിവസവും നരഭോജി കടുവയെ കണ്ടെത്താനായില്ല; പിടിക്കാനായി വന്‍ സന്നാഹം, നിരോധനാജ്ഞ

കല്‍പ്പറ്റ: വയനാട്ടില്‍ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊല്ലപ്പെടുത്തിയ കടുവയ്ക്ക് വേണ്ടി വ്യാപക തിരച്ചിലും വനംവകുപ്പ് ശക്തമായിരിക്കുകയാണ്. ഇരുപതംഗ പ്രത്യേക ടീം സര്‍വ സജ്ജമായി കാട്ടിലേക്ക് തിരിച്ചിരിക്കുകയായാണ്. കടുവയെ കണ്ടെത്താനുള്ള സന്നാഹമാണ് ഇവിടെ നടക്കുന്നത്. മാരമല, ഒന്‍പതേര്‍, ഗാന്ധിനഗര്‍ മേഖലയില്‍ ആണ് തിച്ചില്‍ വ്യാപകമാക്കിയിരിക്കുന്നത്.

നാട്ടുകാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായിട്ടാണ് നാട്ടുകാരന്‍ പറയുന്നു. കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്‍ക്കുമൊടുവിലാണ് ശ്രീനാരായണപുരം 90 ഏക്കര്‍ വനമേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

man-eating-tiger-wayanad

ഇതോടെയാണ് വനംവകുപ്പിന്റെ മയക്കുവെടി സംഘം കടുവയെ വെടിവെച്ച് പിടികൂടാനായി സ്ഥലത്തെത്തിയത്. വെറ്ററിനറി ടീമും കാട്ടിലേക്ക് പോയിട്ടുണ്ട്. കടുവ നിലയുറപ്പിച്ച സ്ഥലം കണ്ടെത്തിയോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യ സ്ഥിരീകരിച്ചിട്ടില്ല. വെറ്ററിനറി ഓഫീസര്‍ അടക്കം ഒമ്പതേക്കര്‍ ഭാഗത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം വനംവകുപ്പിന്റെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. കടുവയെ കണ്ടെത്താനാകാത്തതിന്റെ രോഷവും നിരാശയും നാട്ടുകാര്‍ക്കുണ്ട്. കടുവയ്ക്കായുള്ള തിരച്ചില്‍ നാളെയും തുടരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതുവരെ പതിനൊന്ന ക്യാമറകകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്തായി സ്ഥാപിച്ചിട്ടുള്ളത്.

കാല്‍പ്പാടുകള്‍ അടക്കം പിന്തുടര്‍ന്നായിരുന്നു തിരച്ചില്‍ നടന്നത്. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. ഇവര്‍ക്ക് പോലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലാമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവ കര്‍ഷകനെ കടുവ കൊന്നത്. പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ് എന്ന യുവാവ്. ഇയാള്‍ പാല്‍ വില്‍പ്പന നടത്തുന്ന ഇടത്ത് എത്താതിരുന്നതോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+