Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി വി എസ് സുനില്‍കുമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (11-08-2018) ജില്ലയിലെത്തും. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. മഴക്കെടുതി മൂലം ദുരിതം നേരിടുന്ന വയനാട്ടിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു.

വൈത്തിരി എച്ച്.ഐ.എം യുപി സ്‌കൂള്‍, തരിയോട് ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പും പടിഞ്ഞാറത്തറയില്‍ മണ്ണിടിഞ്ഞ കുറുമണി പ്രദേശവും സന്ദര്‍ശിച്ച ശേഷം വയനാട് കലക്ട്രേറ്റില്‍ നടന്ന അവലോകനയോഗത്തിലും മന്ത്രി പങ്കെടുത്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പിന്റെയും ചുമതലയാണെും ജില്ലയില്‍ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

VS Sunilkumar

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി നാളെ (11.08.18) ജില്ലയിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കും. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സ സനിത ജഗദീഷ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു.

അവലോകനയോഗത്തില്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരമായി വിവിധ തീരുമാനങ്ങളുമുണ്ടായി. ക്യാമ്പുകളില്‍ കഴിയുവര്‍ക്ക് കമ്പിളിയും അത്യാവശ്യ വസ്ത്രങ്ങളും ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയി്ട്ടുണ്ട്. കൂടാതെ. വ്യാപാരികള്‍, സന്നദ്ധസംഘടനകള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ യോജിപ്പിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതാ നിധി(സിഎസ്ആര്‍) ഇതിനായി വിനിയോഗിക്കണം. വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

ജില്ലയില്‍ ഇതുവരെ 20 വീടുകളാണ് കാലവര്‍ഷത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ദുരിതാശ്വാസ ക്യാംപില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകുവര്‍ക്ക് 1000 രൂപ സമാശ്വാസം നല്‍കാനും തീരുമാനമായി. ജില്ലാ തല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് മഴക്കെടുതി അവസാനിക്കുതുവരെ ജപ്തി നടപടി നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കും. വെള്ളം ഇറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിച്ച് സഹായം നല്‍കണം.

കിണറുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് വിനിയോഗിക്കാമെും അവ സര്‍ക്കാര്‍ ക്രമീകരിച്ചു നല്‍കും. ആസൂത്രണഭവന്‍ എ.പി.ജെ അബ്ദുള്‍കലാം ഹാളിലായിരുന്നു അവലോകനയോഗം നടന്നത്. രാത്രിയോടെയാണ് യോഗം അവസാനിച്ചത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെയും ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുറുവാദ്വീപില്‍ അകപ്പെട്ട് പോയ 30-ഓളം പേരെയും കോട്ടത്തറയിലെ നിരവധി പേരെയും ഇന്ന് സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+