Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കുത്തനെ വര്‍ധിച്ച് എംഡിഎംഎ കേസുകള്‍; സര്‍ക്കാരിന്റെ പോരാട്ടം ഫലം കാണുമോ?

കല്‍പ്പറ്റ: വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുതിപ്പ്. ഇതുവരെയില്ലാത്ത തരത്തില്‍ എംഡിഎംഎ കേസുകളാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 191 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകെ മയക്കുമരുന്ന് വേട്ടയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വയനാട്ടില്‍ മാത്രല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മയക്കുമരുന്ന് കടത്ത് ഒരുപാട് വര്‍ധിച്ചിരിക്കുകയാണ്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വരവ് തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്.

1

ഓഗസ്റ്റ് എട്ട് മുതല്‍ 31 വരെയുള്ള കാലയളവില്‍ 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ അറസ്റ്റിലായത് 144 പ്രതികളാണ്. അറുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എംഡിഎംഎയുമായി അറസ്റ്റിലാവുന്നതില്‍ അധികവും യുവാക്കളാണ്.

മുത്തങ്ങ, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം പോലീസും എക്‌സൈസും ചേര്‍ന്ന് പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവുമാണ്. ഓണസീസണിലെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെയും യുവാക്കള്‍ക്കിടയിലെയും വിപണനം തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ യോദ്ധാവ് എന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ വീടുകളില്‍ എത്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം കൈമാറും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടും ജില്ലയിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ട്. റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലുമെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും.

അതേസമയം ജില്ലയില്‍ ഓടയില്‍ വീണുപോയ കുഞ്ഞനാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. അമ്മയ്‌ക്കൊപ്പം നടക്കുന്നതിനിടയിലാണ് റോഡരികിലെ ഓടയില്‍ വീണുപോയതാണ് കുഞ്ഞനാന. കാപ്പിത്തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ് കുട്ടിയാനയെ കണ്ടത്. റോഡരികിലെ ഓടയില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടക്കുന്നത് ഇവര്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+