വയനാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ വയോധികനെ കരടി ആക്രമിച്ചു; കഴുത്തിനും കാലിനും പരിക്ക്
ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാള്‍ ഭാര്യക്കൊപ്പം കാട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം

മാനന്തവാടി: വയനാട്ടില്‍ ആനയും, പുലിയുമെല്ലാം ഭീതി വിതയ്ക്കുന്നതിനിടെ വയോധികന് നേരെ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ 61കാരന് നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. വയനാട് വന്യജീവി സങ്കേതത്തില്‍ വെച്ചാണ് സംഭവം നടന്നത്.
അതേസമയം കരടിയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്കുണ്ട് കാട്ടുനായ്ക്ക് കോളനിയിലെ രാജന്‍ എന്നയാള്‍ക്ക്. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാള്‍ ഭാര്യക്കൊപ്പം കാട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കരടിയുടെ ആക്രമണമെന്ന് ഇയാള്‍ പറഞ്ഞു.'കാട്ടിലെത്തിയ രാജന് നേരെ കരടി ചാടിവീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും, കടിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം പൂതാടി, പനമരം, പഞ്ചായത്തുകളില്‍ കാട്ടാന ശല്യവും ഇതിനിടെ രൂക്ഷമായിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ കടുത്ത നാശനഷ്ടങ്ങളാണ് ഇവയുണ്ടാക്കുന്നത്. ടൗണില്‍ അടക്കം ഇവ സ്വെെര്യവിഹാരം നടത്തുകയാണ്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
പുലര്‍ച്ചെ വരെ ഇവ റോഡുകളിലും, വീടിന്റെ മുറ്റത്തുമെല്ലാം നില്‍ക്കുന്നത് വലിയ ഭീഷണിയാണ്. കഴിഞ്ഞ ദിവസം മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയാല്‍ നടവയല്‍ ടൗണിലെ ആരോഗ്യകേന്ദ്രത്തിനടുത്തെത്തിയാണ് നാശനഷ്ടമുണ്ടാക്കിയത്.
പുലര്‍ച്ചെ ബസ് കയറാനെത്തിയയാളെ കാട്ടാന ഭയപ്പെടുത്തി ഓടിച്ചു. ഇയാള്‍ സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതേസമയം താന്‍ കാട്ടാനയെ തൊട്ടടുത്ത് എത്തുന്നത് വരെ കണ്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
കടുത്ത മഞ്ഞായത് കൊണ്ടാണിത്. ഈ ഭാഗത്തുള്ള കൃഷികളെല്ലാം തുടര്‍ച്ചയായുള്ള വരവില്‍ കാട്ടാനകള്‍ നശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ പൊതുവായി സഞ്ചരിക്കുന്ന വഴിയിലൂടെയാണ് കാട്ടാനകള്‍ തിരിച്ച് കാട്ടിലേക്ക് മടങ്ങുന്നത്.
അതുകൊണ്ട് രാവിലെ പലര്‍ക്കും ഇതിലെ പോകാനാവാത്ത അവസ്ഥയാണ്. പല കര്‍ഷകരുടെയും വീട്ടിലെ ജലസേചന പൈപ്പുകള്‍ വരെ കാട്ടാന തകര്‍ത്തിരിക്കുകയാണ്. നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഉടന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.












Click it and Unblock the Notifications