Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ഫാസി നിയമ പ്രകാരമുള്ള ജപ്തി; കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൃഷിമന്ത്രി; 21ന് വയനാട്ടില്‍ നിയമസഭാസമിതി സിറ്റിംഗ് നടത്തും

കല്‍പ്പറ്റ: വയനാട്ടില്‍ 8000 കര്‍ഷകര്‍ സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജപ്തിഭീഷണി നേരിടുമ്പോള്‍ ആശ്വാസവുമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വയനാട്ടിലെത്തിയ മന്ത്രി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തിലാണ് സര്‍ഫാസി നിയമത്തിന്റെ മറവിലുള്ള ബാങ്കുകളുടെ നടപടികളെ ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.

ശബരിമല; നിരോധനാജ്ഞ വീണ്ടും നീട്ടി; ദർശനത്തിനും ശരണം വിളിക്കും വിലക്കില്ല, വൻ സുരക്ഷ.. കൂടുതൽ പോലീസ്!

സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനകം തന്നെ ലഭിച്ചിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച നിയമസഭാ സമിതി ജനുവരി 21ന് വയനാട്ടില്‍ സിറ്റിംഗ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ഫാസി നിയമത്തില്‍ കൃഷിഭൂമി ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കേഴ്സ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് വയനാടിന് പ്രത്യേക പരിഗണന നല്‍കാന്‍ ആവശ്യപ്പെടും.

VS Sunilkumar

പ്രളയശേഷം കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്ര ചര്‍ച്ച നടത്താന്‍ വയനാട്ടില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല നടത്തും. കര്‍ഷകര്‍ക്ക് ഈ വര്‍ഷം പലിശരഹിത വായ്പ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നു കര്‍ഷകര്‍ പിന്തിരിഞ്ഞു നില്‍ക്കുകയാണ്. ഇതിന് മാറ്റം വരണം. ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കര്‍ഷകരെ ബോധവത്ക്കരിക്കാന്‍ കര്‍ഷക സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും പരിശ്രമിക്കണം.

കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കര്‍ഷക സംഘടനകള്‍ ശ്രദ്ധചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കീമുകള്‍ വിശദീകരിച്ച് വകുപ്പ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകങ്ങള്‍ എല്ലാ സംഘടനാ നേതാക്കള്‍ക്കും ലഭ്യമാക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്ന മുറക്കായിരിക്കും ജില്ലയില്‍ കാര്‍ഷിക കോളജ് പ്രവര്‍ത്തനം ആരംഭിക്കുക.

ആര്‍ എ ആര്‍ എസില്‍ 35 ശാസ്ത്രജ്ഞരുടെ തസ്തികകളാണ് നിലവിലുള്ളത്. ഇപ്പോള്‍ അഞ്ചുപേര്‍ മാത്രമാണുള്ളത്. ജനുവരി അവസാനത്തോടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ കൂടി നികത്തും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്സാണ്ടര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+