Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ഗാന്ധിയുടെ പ്രചരണം: എംഎല്‍എമാര്‍ കൂട്ടത്തോടെ വയനാട്ടിലേക്ക്, വാഹനപ്രചരണജാഥകള്‍ തുടങ്ങി

മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചര ണാര്‍ത്ഥം നടത്തുന്ന പ്രചരണ വാഹന ജാഥക്ക് നിലമ്പൂര്‍, മാനന്തവാടി, വണ്ടൂര്‍ എന്നിവിടങ്ങളില്‍ തുടക്കമായി. മാനന്തവാടി നിയോജകമണ്ഡലത്തില്‍ ജാഥ പിലാക്കാവില്‍ നിന്നും ആരംഭിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും എ ഐ സി സി നിരീക്ഷകനുമായ കെ. വി.തങ്കബാലു പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി നഗരസഭ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. എസ്.മൂസയുടെ അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എ നയിക്കുന്ന പ്രചരണവാഹന യാത്ര മാനന്തവാടി നഗരസഭയിലെ കണിയാരം, ഒഴക്കോടി, എരുമ ത്തെരുവ്, കല്ലിയോട്കുന്ന്,ബസ്സ് സ്റ്റാന്റ്,ഒണ്ടയങ്ങാടി, വള്ളയൂര്‍ക്കാവ്, കൊയിലേരി, പയ്യമ്പള്ളി എന്നിവിടങ്ങളിലാണ് പര്യടനം നടത്തുന്നത്. വാഹനപ്രചരണജാഥ വരും ദിവസങ്ങളിലും നടക്കും. വെള്ളിയാഴ്ച തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ അഡ്വ. സണ്ണിജോസഫ് എം എല്‍ എയും, മാനന്തവാടി നിയോജകമണ്ഡലത്തില്‍ അനൂപ് ജേക്കബ്ബ് എം എല്‍ എയും, നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദും, വണ്ടൂരില്‍ എ പി അനില്‍കുമാര്‍ എം എല്‍ എയുമാണ് വാഹനപ്രചരണജാഥക്ക് തുടക്കമിട്ടത്.

anoopjacob-

ശനിയാഴ്ച നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എം എല്‍ എമാരായ സി മോയിന്‍കുട്ടി, എ പി അബ്ദുള്ളക്കുട്ടിയും വാഹനപ്രചരണജാഥക്ക് നേതൃത്വം നല്‍കുമ്പോള്‍, കല്‍പ്പറ്റയില്‍ കെ സി ജോസഫ് എം എല്‍ എയും, മാനന്തവാടി മണ്ഡലത്തില്‍ റോജി എം ജോണ്‍ എം എല്‍ എയും, അഡ്വ. പി കെ ഫിറോസും വാഹനപ്രചരണജാഥക്ക് നേതൃത്വം നല്‍കും. 14ന് ഞായറാഴ്ച തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനേതാവ് എം എല്‍ എയും, കല്‍പ്പറ്റയില്‍ വി ഡി സതീശന്‍ എം എല്‍ എയും, മാനന്തവാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആര്യാടന്‍ മുഹമ്മദ് എം എല്‍ എയും ജാഥ നയിക്കും.

16ന് ചൊവ്വാഴ്ച തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എയും, കല്‍പ്പറ്റയില്‍ ജോസഫ് വാഴക്കന്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവരും വാഹനപ്രചരണജാഥക്ക് നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പിന് 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ പ്രചരണം കൂടുതല്‍ ശക്തമാക്കുകയാണ് മൂന്ന് മുന്നണികളും. 16ന് അമിത്ഷായും, 17ന് രാഹുല്‍ഗാന്ധിയും, 20ന് പ്രിയങ്കാഗാന്ധിയും, 18ന് സീതാറാം യെച്ചൂരിയും ജില്ലയിലെത്തുന്നതോടെ ആവേശം ഇരട്ടിയാവും.

രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോണ്‍‍ഗ്രസ് നേതാക്കള്‍ വയനാട്ടില്‍ പ്രചരണത്തിന് ഇറങ്ങുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+