Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂടക്കൊല്ലിയില്‍ കടുവ ഭീഷണി മാറിയില്ല, ഇപ്പോഴിതാ ആനയും എത്തി, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍

ബത്തേരി: വയനാട്ടില്‍ കടുവ ഭീഷണി മാറുന്നതിന് മുമ്പേ നാട്ടുകാരെ ഭയപ്പെടുത്തി കാട്ടാനകള്‍. വാകേരി, മൂടക്കൊല്ലി, കൂടല്ലൂര്‍ പ്രദേശങ്ങളിലാണ് കടുവാപ്പേടി നിലനില്‍ക്കുന്നത്. ഇവിടെ തന്നെയാണ് കാട്ടാന ശല്യം വീണ്ടും ആരംഭിച്ചിരിക്കുന്നത്. സര്‍വ കൃഷിയും ഇവ നശിപ്പിച്ചിരിക്കുകയാണ്.

കടുവയെ പേടിച്ച് പുറത്തിറങ്ങാന്‍ സാധിക്കാതെ നില്‍ക്കുന്ന നാട്ടുകാര്‍ക്ക് കാട്ടാനയുടെ ഭീഷണി അതിലും വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. മൂടക്കൊല്ലി ഗ്രാമത്തിലേക്ക് പുതുവര്‍ഷ തലേന്നാണ് കാട്ടാനയെത്തിയത്. കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്.

wyd-elephant

രാത്രി പതിനൊന്ന് മണിയോടെയാണ് ഇവ എത്തിയത്. മണിക്കൂറുകളോളമാണ് കൃഷിയിടങ്ങളില്‍ ഇവ ചെലവഴിച്ചത്.അതേസമയം കൃഷി നശിപ്പിച്ച കാട്ടാനകള്‍ കാര്‍ഷിക വിഭവങ്ങള്‍ എല്ലാ അകത്താക്കി പുലര്‍ച്ചെയോടെ മാത്രമാണ് മടങ്ങിയത്. ഏകദേശം മൂന്ന് മാസത്തോളം കാട്ടാനയുടെ ശല്യമില്ലായിരുന്നു. അതുകൊണ്ട് കര്‍ഷകര്‍ ഒന്ന് ആശ്വസിച്ച് വരികയായിരുന്നു.

എന്നാല്‍ വീണ്ടും കാട്ടാനകളെത്തിയതോടെ കര്‍ഷകരാണ് ഏറ്റവും വലഞ്ഞിരിക്കുന്നത്. മൂടക്കൊല്ലി പ്രദേശങ്ങളില്‍ മതിലിനും റെയില്‍പാള വേലിക്കും ഇടയിലായി മൂന്ന് കിലോമീറ്ററോളം ദൂരം കൃത്യമായ സുരക്ഷയില്ലാത്തതാണ് കാട്ടാനകള്‍ തുടര്‍ച്ചയായി എത്താന്‍ കാരണം.

കിടങ്ങും, സോളാര്‍ വേലികളുമെല്ലാം തകര്‍ന്ന് കിടക്കുകയാണ്. കാട്ടാനകള്‍ കിടങ്ങുകള്‍ പലതും ഇടിച്ച് നിരത്തിയിട്ടുണ്ട്. അതുകൊണ്ട് ജനവാസ മേഖലയിലേക്ക് ഇവയ്ക്ക് കടക്കാന്‍ എളുപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+