Get Updates
Get notified of breaking news, exclusive insights, and must-see stories!

മുണ്ടക്കൈയെ പുനരധിവസിപ്പിക്കും: അഞ്ച് കോടി മേപ്പാടി പഞ്ചായത്തിന് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത്

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തകര്‍ത്തവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്തിന് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായം. മേപ്പാടി പഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ധനസഹായം അനുവദിച്ചത്. അഞ്ച് കോടി രൂപ അനുവദിക്കാനാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഐകണ്‌ഠ്യേന തീരുമാനിച്ചു.

ഈ തുക വികസന-ക്ഷേമ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരും. മേപ്പാടി ഗ്രാമപഞ്ചായത്തിലെയും കല്‍പ്പറ്റ ബ്ലോക് പഞ്ചായത്തിലെയും ജനപ്രതിനിധികളും, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പങ്കെടുക്കും.

wayanad-landslide

അതേസമയം വലിയ പദ്ധതികളെല്ലാം മാറ്റിവെച്ചാണ് ഇത്തരമൊരു സഹായം മേപ്പാടി പഞ്ചായത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.ജില്ലാ പഞ്ചായത്തുകളിലെ മുഴുവന്‍ മെമ്പര്‍മാരും അവരുടെ ഡിവിഷനുകളിലെ പുതിയ മുഴുവന്‍ പദ്ധതികളും മാറ്റിവെച്ചാണ് 5 കോടി രൂപ കണ്ടെത്തിയത്.

ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുന്നത് ആലോചിച്ച് തീരുമാനിക്കും. വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പാടി സ്‌കൂളിലേക്ക് താല്‍ക്കാലികമായി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു.

അതേസമയം ദുരന്തബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജും ഒരുക്കും. കഴിഞ്ഞ ദിവസം ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. വികെ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു. ദുരന്തത്തിന്റെ ഓരോ മേഖലയിലും ഉണ്ടായ നഷ്ടങ്ങള്‍, ഇവ പുനസൃഷ്ടിക്കാനുള്ള മാര്‍ഗങ്ങള്‍, മെച്ചപ്പെട്ട രീതിയിലുള്ള ഉപജീവനം തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജീവനോപാധി പുനസ്ഥാപിക്കാന്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+