മുത്തങ്ങയില്‍ വന്യജീവി സങ്കേതം വീണ്ടും തുറന്നു, ആദ്യ ദിനത്തില്‍ വന്‍ ജനത്തിരക്ക്; കിടിലനായി സഫാരി
ബത്തേരി: പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി കൊണ്ട് മുത്തങ്ങ സങ്കേതം സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നു. നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുത്തങ്ങ സങ്കേതം തുറക്കുന്നത്. ഏറെ നിയന്ത്രണങ്ങള്‍ ഇപ്പോഴും മുത്തങ്ങയില്‍ നിലനില്‍ക്കുന്നുണ്ട്. കോടതി നിര്‍ദേശം അടക്കം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.
ഇവിടെ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഇത് കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. പഴയ പ്രതാപം മുത്തങ്ങയ്ക്ക് ഇതേ തുടര്‍ന്ന് തല്ക്കാലം ഉണ്ടാവില്ല. പക്ഷേ മുത്തങ്ങ തുറന്നതറിഞ്ഞ് സഞ്ചാരികളുടെ വലിയൊരു ഒഴുക്ക് തന്നെ പ്രദേശത്തേക്കുണ്ടായിരുന്നു. മുത്തങ്ങയും തോല്പ്പെട്ടിയും തുറക്കുന്നത് വലിയ ആവേശത്തോടെയാണ് സഞ്ചാരികള്‍ സ്വീകരിച്ചത്.

പുലര്‍ച്ചെ മുതല്‍ സഞ്ചാരികള്‍ മുത്തങ്ങയിലേക്ക് എത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണത്തേത് പോലെ സഫാരിയിലൂടെയായിരുന്നു തുടക്കം. രാവിലെ ഏഴിനായിരുന്നു ആദ്യ സഫാരി വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചത്. രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുമായിരുന്നു സഫാരി. ജീപ്പുകളില്‍ 24 ട്രിപ്പുകള്‍ വരെയാണ് സര്‍വീസ് നടത്തിയത്.
അതേസമയം ബസുകളില്‍ രണ്ട് ട്രിപ്പുകളാണ് സര്‍വീസ് നടത്തിയത്. കാനന സഫാരിക്കായി വിദേശികള്‍ അടക്കം 150ഓളം സഞ്ചാരികളാണ് എത്തിയത്. ആദ്യ ദിനത്തില്‍ 59500 രൂപയാണ് കളക്ഷനായി ലഭിച്ചത്. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റ് പരിസരത്ത് നിന്നാണ് സഫാരി ആരംഭിച്ചത്. മരഗദ്ദ ചുറ്റി സംസ്ഥാന അതിര്‍ത്തി വഴി ദേശീയപാതയിലൂടെയാണ് യാത്ര തിരിച്ചെത്തിയത്.
അതേസമയം തോല്‍പ്പെട്ടിയില്‍ ഇക്കോ ടൂറിസം സെന്റര്‍ തുറന്നതിന് പിന്നാലെയും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 228 ദിവസത്തിന് ശേഷമാണ് ഇക്കോ ടൂറിസം സെന്റര്‍ തുറക്കുന്നത്. കാനന യാത്രയ്ക്കായിട്ടാണ് ഇവിടം തുറന്നത്.
നേരത്തെ പാക്കം വനസംരക്ഷണ സമിതിയിലെ വെള്ളച്ചാലില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇക്കോ ടൂറിസം സെന്റര്‍ അടക്കമുള്ളവ അടയ്ക്കാന്‍ തീരുമാനിച്ചത്. വീണ്ടും തുറന്നപ്പോള്‍ 24 ജീപ്പുകളാണ് സര്‍വസീസ് നടത്തിയത്. പന്ത്രണ്ട് കുട്ടികളും 2 ജര്‍മന്‍ സ്വദേശികളും അടക്കം 108 പേരാണ് കാടിനെ തൊട്ടറിയാനായി എത്തിയത്. ആദ്യ ദിനം തന്നെ 58270 രൂപയായിരുന്നു വരുമാനം.
തോല്‍പ്പെട്ടിയിലെ കാനന യാത്ര അതിമനോഹരമാണ്. കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാന പ്രവേശന കവാടത്തില്‍ നിന്ന് തുടങ്ങി ബിഎന്‍ റോഡ്, നരിമാന്തിക്കൊല്ലി, ഭൂതക്കല്ല് പാലം, അരളഗദ്ദ വഴി ക്യാമ്പ് റോഡില്‍ അവസാനിക്കുന്നതാണ് കാനന യാത്ര. ജീപ്പ് യാത്രയ്ക്ക് രണ്ടായിരം രൂപയും, വിദേശികള്‍ക്ക് നാല് പേര്‍ക്ക് നാലായിരം രൂപയുമാണ് നല്‍കേണ്ടത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications