വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ പതാകയ്ക്ക് വയനാട്ടില്‍ നിലവാര കുറവ്: തുക തിരികെ നല്‍കാന്‍ കുടുംബശ്രീ

Google Oneindia Malayalam News

കല്‍പ്പറ്റ: സ്വാതന്ത്ര്യ ദിനത്തിന് ഉയര്‍ത്താനായി കുടുംബശ്രീ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്ത ദേശീയ പതാകകളുടെ കാര്യത്തില്‍ വ്യാപാക പരാതി. ഗുണനിലവാരമില്ലെന്നാണ് പരാതി. ദേശീയ പതാകകള്‍ നിര്‍മിച്ചിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത തുണിയിലാണെന്നാണ് ആക്ഷേപം. അത് മാത്രമല്ല, ഈ പതാകയ്ക്ക് നിറമില്ലെന്നും പരാതിയുണ്ട്.

1

ഈ സാഹചര്യത്തില്‍ പതാകയ്ക്കായി പിരിച്ച തുക കുടുംബശ്രീ തിരികെ നല്‍കുമെന്നാണ് പറയുന്നത്. വീടുകളില്‍ ഉയര്‍ത്താനാണ് പതാകകള്‍ നല്‍കിയതെങ്കിലും അതിന്റെ വലിപ്പമൊന്നും പതാകയ്ക്കില്ല. ഒട്ടും ശ്രദ്ധയില്ലാത്ത നിര്‍മാണമാണെന്ന് ഇതോടെ തെളിഞ്ഞുവെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു.

അതേസമയം സ്‌കൂളുകള്‍ക്ക് കുടുംബശ്രീ തുക തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ സിഡിഎസ്സിന് നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ് പറഞ്ഞു.

വിതരണം ചെയ്ത പതാകകളില്‍ ഗുണനിലവാരമില്ലാത്തതും ഉപയോഗിക്കാന്‍ കഴിയാത്തതുമായ പതാകകളുടെ കണക്കെടുത്ത ശേഷമാണ് തുക തിരികെ നല്‍കുക. ഗുണമേന്മയുള്ള പതാകയുടെ വില ഇരുപത് രൂപയില്‍ പത്ത് രൂപയായി കുറച്ച് ബാക്കി തുകയും തിരികെ നല്‍കുമെന്നും വാസു പ്രദീപ് പറഞ്ഞു.

ഒരു പതാകയ്ക്ക് ഇരുപത് രൂപ നിരക്കില്‍ പതാക ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള തുക നേരത്തെ സ്‌കൂളുകള്‍ നല്‍കിയിരുന്നു. വെള്ളിയാഴ്ച്ചയാണ് പതാകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്‌കൂളില്‍ എത്തിച്ചത്.

ഇതോടെയാണ് ഗുണനിലവാര കുറവും വലിപ്പക്കുറവും ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം തുക തിരികെ കിട്ടാനായി പതാകകള്‍ തിരികെ നല്‍കുന്നതും കണക്കെടുക്കുന്നതും പ്രായോഗികമല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

കുടുംബശ്രീ ഇരുപത് രൂപയ്ക്ക് നല്‍കിയ പതാകകള്‍ വളരെ ചെറുതാണ്. ഇതേ തുകയ്ക്ക് വലിയ പതാകകള്‍ വാങ്ങാന്‍ സാധിക്കും. ദേശീയ പതാകകള്‍ തയ്യാറാക്കാന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ കുടുംബശ്രീ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!

ദേശീയപതാകകള്‍ കണ്‍സോര്‍ഷ്യത്തിന് പുറത്ത് തുന്നാല്‍ കൊടുത്ത കുടുംബശ്രീ ജില്ലാ മിഷന്റെ നടപടി അന്വേഷിക്കണമെന്നാണ് കണ്‍സോര്‍ഷ്യ ഭാരവാഹികളുടെ ആവശ്യം. അതേസമയം ദേശീയ പതാകകള്‍ വില്‍ക്കുന്നതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് കെഎസ്‌യു ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്. ഇവര്‍ ഡിഡിഇ ഓഫീസ് ഉപരോധിച്ചു.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

Wayanad
English summary
no quality for national flag manufactured by kudumbasree for schools in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X