വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടിയിൽ വീണ്ടും വൻകഞ്ചാവ് വേട്ട; 2 മാസത്തോളം വളർച്ചയെത്തിയ ക‍ഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചു!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടി സത്യകല്ല്മലയുടെ അടിവാരത്ത് ഉൾക്കാട്ടിനകത്ത് ഓല ഇടഞ്ഞാലി ഭാഗത്തായി ഉൾക്കാട്ടിനുള്ളിൽ മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു. ഒരു തോട്ടത്തിൽ മൂന്ന് മാസത്തോളം വളർച്ചയായതും ബാക്കി രണ്ട് തോട്ടങ്ങളിലായി രണ്ട് മാസത്തോളം വളർച്ചയെത്തിയതുമായ കഞ്ചാവ് തോട്ടമാണ് കണ്ടെത്തി നശിപ്പിച്ചത്.

കഴിഞ്ഞ മാസം പത്താംതിയ്യതി കുള്ളാട് മലയിലും ഇത്തരത്തിൽ 5000 ത്തിലധികം വരുന്ന കഞ്ചാവ് ചെടികളുള്ള കഞ്ചാവ് തോട്ടമാണ് അഗളി എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ടും സ്ക്വാഡും ചേർന്നാണ് കഞ്ചാവ് തോട്ടം നശിപ്പിച്ചത്. അട്ടപ്പാടി മേഖലകളിൽ ഉൾക്കാടുകളിൽ വൻതോതിൽ കഞ്ചാവ് ചെടികൾ കൃഷി ചെയ്ത് വരുന്നതിന്റെ വ്യക്തമായ തെളിവാണിത്.

Ganja case

കുള്ളാട് മലയിൽ കഞ്ചാവ് ത്തോട്ടം നശിപ്പിച്ചതിനെതിരെ നടത്തിയ ആരോപണങ്ങൾ കുപ്രചരണമാണെന്ന് ശരിവെക്കുന്നതാണ് ഇത് പോലുള്ള വനത്തിനകത്തെ കഞ്ചാവ് തോട്ടങ്ങൾ. ചെമ്മണ്ണൂരിൽ നിന്ന് നാല് മണിക്കൂറിലധികം നടന്ന് കോണകട്ടിഷോല, കുറിഞ്ചകണ്ടിമുതു, ഗോഞ്ചിമരകല്ല് എന്നീ മലകൾ കടന്നാണ് സത്യക്കല്ല് മലയിലെ ഓലഇടഞ്ഞാലിയുടെ കിഴക്ക് ഭാഗത്താണ് കഞ്ചാവ് ചെടിത്തോട്ടം കാണപ്പെട്ടതും നശിപ്പിച്ചതും.
Wayanad
English summary
Palakkad Local News about ganja case in Attappadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X