പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വിസി രാജിവെച്ചു; രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി നിയമിതനായ ഡോ പിസി ശശീന്ദ്രന്‍ രാജിവെച്ചു. അദ്ദേഹം ഗവര്‍ണര്‍ രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് കത്തിലുള്ളത്. അതേസമയം രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പിസി ശശീന്ദ്രന്‍. അതേസമയം വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി രാജ്ഭവന്റെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നുവെന്നാണ് സൂചന.

നേരത്തെ 33 വിദ്യാര്‍ത്ഥികളെയാണ് വിസി കുറ്റവിമുക്തരാക്കി ഉത്തരവിറക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക മാത്രമല്ല, കുറ്റവിമുക്തരാക്കുക കൂടി ചെയ്തതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. വിസിക്ക് എങ്ങനെയാണ് ഇതിന് സാധിക്കുകയെന്നും രാജ്ഭവന്‍ ചോദിക്കുന്നു.
നേരത്തെ ശശീന്ദ്രനാഥിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തത് സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ അനാസ്ഥ കാണിച്ചതിനായിരുന്നു. വിസി ആത്മാര്‍ത്ഥതയോടെ ഇടപെടില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞു. ശശീന്ദ്രനാഥിനെ വിസിയായി നിയമിക്കുന്ന സമയത്ത് സേര്‍ച്ച് കമ്മിറ്റി നല്‍കിയ മൂന്നംഗ പാനലില്‍ ശശീന്ദ്രനും ഉണ്ടായിരുന്നു.












Click it and Unblock the Notifications