Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനയുടെ ആക്രമണം വയനാട്ടില്‍ പ്രതിഷേധം അണയുന്നില്ല; പിടികൂടുന്നത് ആലോചിക്കുമെന്ന് മന്ത്രി

ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ ചികിത്സയില്‍ ആയിരുന്നയാള്‍ മരണപ്പെട്ടതോടെ പ്രതിഷേധഭൂമിയായി വയനാട്. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രതിഷേധം പിന്‍വലിച്ചെങ്കിലും നാട്ടുകാര്‍ക്കിടയില്‍ സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും കാര്യക്ഷമമല്ലാത്ത ഇടപെടലില്‍ രോഷം പുകയാണ്. ബുധാഴ്ച്ച കല്ലൂരിലും മാറോടുമായിരുന്നു പ്രധാന പ്രതിഷേധം.

നാട്ടുകാര്‍ മൂന്ന് മണിക്കൂറില്‍ അധികമാണ് ദേശീയപാത ഉപരോധിച്ചത്. മന്ത്രി ഒആര്‍ കേളുവിന്റെ വാഹനവ്യൂഹവും തടഞ്ഞു. മൃതദേഹം പുറത്തിറക്കാതെ മുദ്രാവാക്യങ്ങളുമായി നാട്ടുകാര്‍ ദേശീയപാതയില്‍ നില്‍ക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് ആലോചിക്കാമെന്ന് മാത്രമാണ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത്.

wayanad-elephant

വലിയ ജനാവലി തന്നെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച രാജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. മാറോട് ഗ്രാമവാസികള്‍ മുഴുവനും നേരത്തെ തന്നെ വീട്ടുവളപ്പില്‍ എത്തിയിരുന്നു. അതേസമയം രാജുവിനെ കൊന്ന കാട്ടാനയെ പിടികൂടുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നാണ് ശശീന്ദ്രന്‍പ്രതികരിച്ചത്. വന്യജീവിതം പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരത്തിനായി ശ്രമങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക അടക്കം 11 ലക്ഷം രൂപ രാജുവിന്റെ കുടുംബത്തിന് നല്‍കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ വീട് നിര്‍മിച്ച് നല്‍കും. കുടുംബത്തിലെ ഒരംഗത്തിന് താല്‍ക്കാലിക ജോലി നല്‍കും. കുട്ടികളുടെ ഉന്നത പഠനത്തിന് വിദേശത്ത് അടക്കം താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള സൗകര്യവും സഹായവും നല്‍കും.

അതേസമയം വന്യമൃഗ ആക്രമണത്തെ നേരിടാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണമുണ്ടായ മാറോട് ഗ്രാമത്തിന് ചുറ്റും വൈദ്യുത വേലിയും വഴിവിളക്കുകളും സ്ഥാപിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഇവിടെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ സഹായിക്കും.

കാട്ടാനയുടെ ആക്രമണത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ ബിജുവിന് പെന്‍ഷന്‍ ലഭ്യമാക്കും. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരം 50 ലക്ഷം രൂപയാക്കുന്നതിന് നിയമഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്. തീരുമാനം എടുത്തിട്ടില്ല. രാത്രികാല പട്രോളിംഗ് ശക്തമാക്കും.

വന്യജീവി ആക്രമണങ്ങളില്‍ ഒന്നര വര്‍ഷത്തിനിടെ പത്താമത്തെ ഇരയാണ് മാറോട് രാജു. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നാല് മാസത്തിനിടെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും മരണമാണ് രാജുവിന്റേത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ പൊലിഞ്ഞത് 57 ജീവനാണ്. ഇതില്‍ 46 പേരും കാട്ടാന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

അതേസമയം നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വ്യാഴാഴ്ച്ച കൈമാറുമെന്നും അറിയിച്ചിരുന്നു. അതേസമയം നൂല്‍പ്പുഴ പഞ്ചായത്ത് വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ സമിതി യോഗവും ചേര്‍ന്നിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+