പൂതാടി പഞ്ചായത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍, വീണ്ടും ഭയം; കടുവയെ പിടിക്കണമെന്ന് ക്ഷീരകര്‍ഷകര്‍
കേണിച്ചിറ: പൂതാടി പഞ്ചായത്തില്‍ വീണ്ടും കടുവാ ഭീഷണി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കടുവയുടെ കാല്‍പ്പാടുകള്‍ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.
കടുവാ ഭീതിയില്‍ നട്ടം തിരിഞ്ഞൊരു സമയമുണ്ടായിരുന്നു പൂതാടി പഞ്ചായത്തിന്. ചെറിയൊരു ഇടവേളയില്‍ കടുവാ ശല്യമൊന്നും ഇല്ലെന്ന ആശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ എല്ലാ ആശ്വാസത്തിനും പരിധിയുണ്ടെന്ന് പറയുന്നത് പോലെ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥലത്ത് സജീവമായിരിക്കുകയാണ്. പൂതാടി പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഇന്നലെ രാവിലെ കാല്‍പ്പാടുകള്‍ കണ്ടത്.

ഇവിടെയുള്ളവര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ ഒരുപാട് നഷ്ടപ്പെട്ടതാണ്. കടുവ അത്രത്തോളം ഭീഷണിയായിരുന്നു. കൃഷിയിടത്തിന് പുറമേ വീടിനോട് ചേര്‍ന്ന ആട്ടിന്‍ കൂടിന്റെ സമീപവും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ബാബു എന്നയാളുടെ കുടുംബം പറയുന്നു. ഇയാളുടെ വീടിനോട് ചേര്‍ന്നാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
അതേസമയം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ കാര്യം വീട്ടുകാര്‍ തന്നെ വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വനപാലകര്‍ കടുവയുടെ കാല്‍പ്പാടുകള്‍ തന്നെയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാട്ടുകാരെല്ലാം വലിയ ഭീതിയിലാണ്.
അതേസമയം നാല് വയസ്സുള്ള കടുവയുടെ കാല്‍പ്പാടുകള്‍ ആണ് ഇവിടെ കണ്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ ക്ഷീരകര്‍ഷകരാണ് കൂടുതലാണ് ഭയപ്പെടുന്നത്. ഇവര്‍ക്ക് കന്നുകാലികള്‍ അടക്കമുണ്ട്. കടുവയുടെ വരവില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളാണ്.
കൂട് വെച്ച് കടുവയെ പിടിക്കണമെന്നാണ് നാട്ടുകാര്‍ ഇതിനോടകം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് വരെ ഈ പ്രദേശത്ത് കടുവാ ഭീതി നിലനിന്നിരുന്നു. കേണിച്ചിറ, എടക്കാട് പ്രദേശങ്ങളില്‍ ഇറങ്ങിയ കടുവ നാല് പശുക്കളെയും ഒരു ആടിനെയും കൊന്നിരുന്നു. കൃഷിയിടത്തിലും തൊഴുത്തിലായുമായി കെട്ടിയിരുന്നവയായിരുന്നു ഈ വളര്‍ത്തുമൃഗങ്ങള്‍.
നേരത്തെ പൂതാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ വനംവകുപ്പും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. വനംവകുപ്പ് അധികൃതരെ കണ്ണുവെട്ടിച്ച് ഇവ പലപ്പോഴും രക്ഷപ്പെടുകയും ചെയ്തിരുന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചാണ് കടുവയെ പിടിക്കാന്‍ ശ്രമിച്ചത്.
കടുവയെ പിടിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനിടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയെ പിന്നീട് തിരുവനന്തപുരം സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരുന്നു.












Click it and Unblock the Notifications