രാഹുലും പ്രിയങ്കയും വയനാട്ടില്‍; തുറന്ന വാഹനത്തില്‍ റോഡ് ഷോ, പ്രവര്‍ത്തകര്‍ ആവേശത്തില്‍
കല്‍പറ്റ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തുന്നത്. രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പന്‍ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ റോഡ് ഷോയും നടത്തുന്നുണ്ട്.
പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം വാഹനത്തിലുണ്ട്.

അതേസമയം വയനാട് എസ് പി ആര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ 800 പോലീസുകാരുടെ വന്‍സുരക്ഷയാണ് രാഹുല്‍ ഗാന്ധിത്ത് ഒരുക്കിയിരിക്കുന്നത്. എസ് കെ എം ജെ സ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വയനാട്ടിലെ ജനങ്ങള്‍ ഊഷ്മളമായാണ് സ്വീകരിച്ചത്. പൊന്നേ കരളേ രാഹുല്‍ ഗാന്ധി, ധീരതയോടെ നയിച്ചോളൂ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം നീങ്ങുന്നത്.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
എം പി ഓഫീസ് വരെയുള്ള റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോഡ് ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നുണ്ട്. പുത്തന്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി എന്ത് പറയും എന്ന് അറിയാനാണ് രാജ്യം കാതോര്‍ക്കുന്നത്.
യു ഡി എഫ് നേതാക്കള്‍ക്കൊപ്പം പ്രമുഖരായ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് സമ്മേളനത്തില്‍ എത്തിയിട്ടുണ്ട്. നേരത്തെ അയോഗ്യനാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി തന്റെ വോട്ടര്‍മാര്‍ക്കെഴുതിയ കത്ത് മണ്ഡലത്തില്‍ യു ഡി എഫ് വിതരണം ചെയ്തിരുന്നു.












Click it and Unblock the Notifications