Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ജനരോഷം സംഘര്‍ഷത്തില്‍

പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം. വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര റദ്ദാക്കി ജില്ലയിലേക്ക് ഉടനെ എത്താന്‍ ഒരുങ്ങുകയാണ്. ദേശീയ തലത്തില്‍ തന്നെ വയനാട്ടിലെ ഹര്‍ത്താല്‍ ചര്‍ച്ചായതിനെ തുടര്‍ന്നാണിത്. ഒരാഴ്ച്ചയ്ക്കിടെ രണ്ട് പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ ജീവന്‍ നഷ്ടമായത്.

ജില്ലയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ എത്തുന്നത്. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ന് വൈകീട്ട് വാരണാസിയില്‍ യാത്ര രാഹുല്‍ നിര്‍ത്തിവെക്കും. അതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടും. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സ്ഥിരീകരിച്ചു.

rahul-gandhi

അതേസമയം വയനാട്ടില്‍ പ്രതിഷേധം ശക്തമാവുകയും, അത് സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ സാന്നിധ്യം മണ്ഡലത്തില്‍ ആവശ്യമാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചവരെ രാഹുല്‍ ജില്ലയിലുണ്ടാവും.

അതിന് ശേഷം യാത്ര പുനരാരംഭിക്കാന്‍ പ്രയാഗ് രാജിലേക്ക് മടങ്ങും. ജില്ലയില്‍ ഹര്‍ത്താലിനിടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതേദഹവുമായിട്ടായിരുന്നു ജനക്കൂട്ടത്തിന്റെ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും. വനം, പോലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും.

അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തിനൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പോലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം പുല്‍പ്പള്ളിയില്‍ ഇന്ന് വലിയ സംഘര്‍ഷമാണ് ഉണ്ടായത്. എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്ന ആരോപണവുമായി പോളിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു. നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും, അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീട്ടില്‍ എത്തിക്കാവുന്ന മൃതദേഹം പതിനഞ്ച് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വീട്ടില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സ്ഥലത്തെത്തിയ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. നേതാക്കള്‍ ഇവര്‍ കൂക്കി വിളിക്കുകയും ചെയ്തു. നേരത്തെ വനംവകുപ്പ് ജീപ്പിന്റെ കാറ്റഴിച്ചു വിട്ടിരുന്നു പ്രതിഷേധക്കാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+