Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീരാലിലെ കടുവ വീണ്ടും കാണാമറയത്ത്: മഴയില്‍ കുതിര്‍ന്ന് തിരച്ചില്‍ ശ്രമം; കടുവ പുറത്തിറങ്ങിയില്ല

ബത്തേരി: വയനാട്ടില്‍ കടുവാ ശല്യം ശക്തം. വനപാലകർ വിശ്രമമില്ലാതെ തിരഞ്ഞിട്ടും ഇതുവരെ ചീരാലിലെ കടുവ കെണിയില്‍ വീണിട്ടില്ല.എന്തിനേറെ പറയുന്നു, ഒന്ന് കാണാന്‍ പോലും പറ്റിയിട്ടില്ല. കനത്ത മഴയത്ത് അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. ചീരാലിലെ കടുവ വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യമിട്ടാണ് എത്തുന്നത്.

ഇതിനോടകം നിരവധി പശുക്കള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജനവാസ മേഖലയിലേക്ക് വരുന്ന കടുവ നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നുണ്ട്. രാത്രിയിലും പുലര്‍ച്ചെയും പ്രദേശത്ത് കനത്ത മഴയായിരുന്നതിനാല്‍ കടുവ പുറത്തേക്ക് വന്നിട്ടില്ല. എവിടെയും കാല്‍പ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വനംവകുപ്പ് പറഞ്ഞു.

1

മഴയായത് കൊണ്ടാണ് കാല്‍പ്പാടുകളൊന്നും പതിയാതിരുന്നത്. എന്നാല്‍ കര്‍ഷകർ ആശങ്കയിലായിരുന്നു. ഏത് നിമിഷവും കടുവ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകാനെത്തും എന്നതായിരുന്നു ഭയം.

ഇതേ തുടര്‍ന്ന് എല്ലാ ക്ഷീര കര്‍ഷകരെല്ലാം തൊഴുത്തുകള്‍ക്ക് കാവലും ഇരുന്നു. ചെറിയ ഇരകളെ കടുവ പിടികൂടിയത് കൊണ്ട് ഇര തേടാനായി ഈ കടുവ പുറത്തിറങ്ങിയില്ലെന്നാണ് വിലയിരുത്തല്‍. മുയലോ, കാട്ടുപന്നിയെയോ ഈ കടുവ ഭക്ഷിച്ചിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

അതേസമയം വനാതിര്‍ത്തിയില്‍ നിന്ന് കാട്ടിലേക്ക് ഈ കടുവ നീങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പ് പറയുന്നു. ഇവരുടെ ദൗത്യ സംഘം മൂന്ന് ടീമുകളായി അതിര്‍ത്തി വനമേഖലകളിലും കാട് മൂടി കിടക്കുന്ന സ്വകാര്യ തോട്ടങ്ങളിലും തിരച്ചില്‍ നടത്തി. നേരത്തെയും മൂന്ന് ദിവസത്തോളം കടുവ നിശബ്ദനായിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഭക്ഷിച്ച കടുവ പുറത്തേക്ക് ഇറങ്ങിയിരുന്നില്ല.

ഇതോടെ ഇവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടിരുന്നു. കടുവയെ മയക്കുവെടി വെച്ച് പിടിക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ ഇതുവരെ അതിന് സാധിച്ചിട്ടില്ല. കടുവ അപ്രതീക്ഷിതമായി പലരുടെയും മുന്നിലെത്തുന്നതും ഭയപ്പെടുത്തുന്നുവെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രണ്ട് സഹോദരിമാരുടെ മുന്നിലേക്കാണ് കടുവ എത്തിയത്.

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കഴിയുകയായിരുന്നു ഒരു പശു കൂടി ഇന്നലെ ചത്തു. എട്ട് മാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. ഇതിന്റെ കണ്ണിന്റെ മുഖത്തും കണ്ണിനും കാര്യമായ പരിക്കുണ്ടായിരുന്നു. ഇതുവരെ ഏഴ് എണ്ണമാണ്, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുക്കള്‍. രണ്ട് പശുക്കള്‍ ചികിത്സയിലാണ്.

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

പരിക്കേറ്റ പശുക്കള്‍ക്കെല്ലാം മെച്ചപ്പെട്ട ചികിത്സ ഉറപ്പിക്കാനാണ് ശ്രമം. പശുവിന് കാവല്‍ ഇരിക്കുന്നതെല്ലാം, ഇത് പ്രതിസന്ധിയായി മാറുന്നത് കൊണ്ടാണ്. ഒരിക്കല്‍ വന്ന വീട്ടില്‍ പിന്നെ വരുന്ന സ്റ്റൈലും കടുവയ്ക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+