ബോബി ചെമ്മണ്ണൂരിന്റെ സഹായഹസ്തം, ശ്രുതിക്ക് വീടൊരുങ്ങുന്നു: ധനസഹായം കൈമാറി
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ശ്രുതിക്ക് വീട് വെക്കാനായി പത്ത് ലക്ഷം രൂപ നല്കി. ഈ തുക ടി സിദ്ദിഖ് എംഎല്‍എ ശ്രുതിക്ക് കൈമാറി. അപകടത്തില്‍ പരുക്കേറ്റ ശ്രുതി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്.
അതേസമയം ശ്രുതിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനായി സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. അതേസമയം ശ്രുതിക്ക് മൂന്നാഴ്ച്ച കൂടി വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. അത് കഴിഞ്ഞാല്‍ നടന്നു തുടങ്ങാവുന്നതാണ്.

നേരത്തെ ചൂരല്‍മലയില്‍ സ്വന്തം വീടെന്ന ആഗ്രഹം പൂര്‍ത്തിയാക്കി, ഗൃഹപ്രവേശനത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയുമെല്ലാം നഷ്ടപ്പെട്ടു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും പൂര്‍ണമായി തകര്‍ന്നു. ഇതിന് പിന്നാലെയാണ് പ്രതിശ്രുത വരന് വാഹനാപകടത്തില്‍ മരിച്ചത്.
ശ്രുതിക്ക് താങ്ങായി കേരളം മൊത്തം ഉണ്ടാവുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ശ്രുതിക്ക് സഹായമെത്തുന്നത് ആശുപത്രിയില്‍ പരുക്കേറ്റ് കഴിയുമ്പോഴാണ്. ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്.
കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കണമെന്നായിരുന്നു ശ്രുതിയുടെ ആഗ്രഹം. അതുപ്രകാരം വീട് വെക്കാനുള്ള തുക എംഎല്‍എയ്ക്ക് കൈമാറുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. ശ്രുതിക്ക് ജീവിക്കാന്‍ ജോലി ആവശ്യമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായിരുന്ന ജോലി നിലവില്‍ തുടരാനാവില്ല. സര്‍ക്കാര്‍ ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിദ്ദിഖ് എംഎല്‍എ അറിയിച്ചു.
നേരത്തെ ജെന്‍സന്റെ വാട്ടര്‍ടാങ്ക് ശുചീകരണ സ്ഥാപനമായ ജെറ്റ് സര്‍വീസസ് അടഞ്ഞുകിടക്കുകയാണ് ഇപ്പോഴെന്നും, നടക്കാനായാല്‍ അത് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും ശ്രുതി പറഞ്ഞിരുന്നു. സ്വന്തം കാലില്‍ ജീവിക്കണമെന്ന് ജെന്സന് പറഞ്ഞിരുന്നു. അതുപോലെ തന്നെ ജീവിക്കണമെന്നും അവര്‍ പറഞ്ഞു.
ശ്രുതിയുടെ കുടുംബത്തിലെ ഒന്‍പത് പേരാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചത്. വാഹനാപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയിലെ ബന്ധുവിനൊപ്പമാണ് കഴിയുന്നത്. ഒരു കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ കാലിനും സര്‍ജറി ആവശ്യമാണ്.
നേരത്തെ തന്നെ ശ്രുതിക്ക് സര്‍ക്കാരിന്റെ ജോലി വാഗ്ദാനം ലഭിച്ചതാണ്. ജെന്‍സന്റെ കുടുംബം എപ്പോഴും തനിക്കൊപ്പമുണ്ട്. ചില യുട്യൂബ് ചാനലുകള്‍ അവര്‍ തനിക്കൊപ്പം നിന്നില്ലെന്ന് വാര്‍ത്ത നല്കി. അത് വലിയ വിഷമമുണ്ടാക്കിയെന്നും നേരത്തെ ശ്രുതി പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications