വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്: സംശയകരമായ പണമിടപാടുകള്‍ നിരീക്ഷിക്കും, ഹരിത ബൂത്തുകള്‍ തയ്യാറാക്കാന്‍ കുട്ടികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആനന്ദ്കുമാര്‍ ഇന്‍കം ടാക്സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംശയാസ്പദമായ പണമിട പാടുകള്‍ സംബന്ധിച്ച വിവരം തിരഞ്ഞെടുപ്പ് വിഭാഗത്തെയോ ഇന്‍കം ടാക്സ് അധികൃതരെയോ അറിയിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

<strong>ബാർട്ടൺഹിൽ കൊലപാതകം: പ്രതി റിമാൻഡിൽ,കൊലപാകത്തില്‍ കലാശിച്ചത് വൈരാഗ്യം, കൊല മദ്യപാനത്തിനിടെ!!</strong>ബാർട്ടൺഹിൽ കൊലപാതകം: പ്രതി റിമാൻഡിൽ,കൊലപാകത്തില്‍ കലാശിച്ചത് വൈരാഗ്യം, കൊല മദ്യപാനത്തിനിടെ!!

അക്കൗണ്ടുകളില്‍ വലിയ തോതിലുള്ള പണം എത്തുന്നതും ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ചെറിയ തുകകള്‍ വിതരണം ചെയ്യുന്നതിനും നിരീക്ഷണമേര്‍പ്പെടുത്തും. ജില്ലയിലുടനീളമുള്ള പണം കടത്ത് തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. രേഖകളില്ലാതെ കൊണ്ടുവരുന്ന പണവും ആഭരണങ്ങളും പിടിച്ചെടുക്കും. സ്‌ക്വാഡുകള്‍ പിടിച്ചെടുക്കുന്ന പണം കളക്ട്രേറ്റ് ധനകാര്യ വിഭാഗത്തില്‍ സൂക്ഷിക്കുകയും ഇന്‍കം ടാക്സ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ രേഖകള്‍ ഹാജരാക്കുന്നതനുസരിച്ച് പണം വിട്ടുനല്‍കും.

harithakeralammission-1

അതുപൊലെ വിവിധ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇതോടൊപ്പം വിഡിയോ, ഫോട്ടോഗ്രാഫി തെളിവുകളും സൂക്ഷിക്കും. ഓരോ ദിവസത്തെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിവിധ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ അതാത് ദിവസം തിരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗത്തിന് സമര്‍പ്പിക്കും. ചെലവ് കണക്കെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുമായോ അവരുടെ ഏജന്റുമാരുമായോ ചുരു ങ്ങി യത് മൂന്ന് തവണയെങ്കിലും യോഗം ചേരണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
electionwayanad-1

അതേസമയം, ജില്ലയില്‍ ഹരിത പെരുമാറ്റചട്ടത്തിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൂത്തുകളായി ഉപയോഗിക്കുന്ന ക്ലാസ്സ് മുറികള്‍ മാലിന്യരഹിതമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തയ്യാറെടുക്കുന്നു. ജില്ലയിലെ ആകെയുളള 575 ബൂത്തുകളില്‍ 308 ബൂത്തുകളും വിദ്യാലയങ്ങളിലാണ്. വാര്‍ഷിക പരീക്ഷ കഴിഞ്ഞ ഇന്ന് സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളിലെ ഗ്രീന്‍ വൊളന്റിയേഴ്സ് ക്ലാസ്സ് മുറികളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് സ്‌കൂള്‍ പാര്‍ലിമെന്റ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ദേശീയഹരിതസേന കണ്‍വീനര്‍മാര്‍ നേതൃത്വം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പും ഹരിതകേരളം മിഷനും സംയു ക്തമായാണ് ഈ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
suspecious transactions under scanner during election time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X