Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള പോർമുഖം തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. കോൺഗ്രസിന്റെ യുവ രാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ കടന്നാക്രമണം.

എന്നാൽ ഇത്തവണ വയനാട്ടിലെ വോട്ടെടുപ്പ് തീരാനാണ് അദ്ദേഹം കാത്തുനിൽക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. അദ്ദേഹം മറ്റൊരു സീറ്റിൽ മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ 26ന് ശേഷമായിരിക്കും വരിക. കോൺഗ്രസിന്റെ ഒരു വലിയ നേതാവ് ലോക്‌സഭ വിട്ട് രാജ്യസഭയിൽ എത്തുമെന്നും താൻ മുൻപ് പ്രവചിച്ചതാണെന്നും സോണിയ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറയുകയുണ്ടായി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു കഴിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

rahulinwayanadmodi

അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ വമ്പൻ ഭൂരിപക്ഷത്തോടെയാണ് രാഹുലിനെ വായനാട്ടുകാർ പാർലമെന്റിലേക്ക് അയച്ചത്. എന്നാൽ അന്ന് തന്നെ രാഹുൽ സുരക്ഷിത സ്ഥാനം തേടി നാട് വിടുകയാണെന്ന പ്രചരണം ബിജെപി വ്യാപകമായി അഴിച്ചുവിട്ടിരുന്നു. എന്നാൽ അത് ഏശിയില്ലെന്ന് മാത്രമല്ല, രാഹുലിന്റെ ഭൂരിപക്ഷത്തെ തെല്ലും ബാധിച്ചിരുന്നില്ല.

ഇത്തവണ പക്ഷേ സാഹചര്യങ്ങൾ വ്യത്യാസമുണ്ട്. ഇടതുപക്ഷം കേരളത്തിൽ രാഹുലിന്റെ വരവിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ രാഹുൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഹിന്ദി ഹൃദയഭൂമി വിട്ട് രാഹുൽ കോൺഗ്രസിന്റെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കുന്നതിനെ സിപിഎം ഉൾപ്പെടെ നഖശിഖാന്തം എതിർക്കുകയും ചെയ്‌തിരുന്നു.

Take a Poll

ഇതിന് ശേഷം എൽഡിഎഫ് സ്ഥാനാർത്ഥിയായി ദേശീയ നേതാവ് കൂടിയായ ആനി രാജയെ തന്നെ രംഗത്തിറക്കാനായിരുന്നു അവരുടെ തീരുമാനം. ഇതോടെ ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ രണ്ട് പാർട്ടികളിലെ ദേശീയ നേതാക്കൾ തന്നെ നേരിട്ട് ഏറ്റുമുട്ടുന്ന ഇടമെന്ന നിലയിലേക്ക് വയനാടിന്റെ പേര് മാറുകയും ചെയ്‌തു.

ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ പ്രചാരണം ബിജെപി കൂടി ഏറ്റെടുക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തിൽ നേരിട്ട് ആരോപണം ഉന്നയിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് ഭയന്നോടിയാണ് വയനാട്ടിൽ അഭയം പ്രാപിച്ചതെന്ന പ്രചരണം കൂടുതൽ ദോഷം ചെയ്യും. ഇനി അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+