എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
കല്‍പ്പറ്റ: മോഷണം പോയ മുതല്‍ തിരിച്ചുകിട്ടുമോ? സാധാരണ സാഹചര്യമാണെങ്കില്‍ കിട്ടില്ല എന്ന് തന്നെ പറയാം. എന്നാല്‍ അസംഭവ്യമായ കാര്യവും അങ്ങനെ സംഭവിച്ചിരിക്കുകയാണ്. പുല്‍പ്പള്ളിയിലെ പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു പാഴ്സല്‍ വന്നിരുന്നു. അതോടെ നാട്ടുകാരെല്ലാം ഞെട്ടിയിരിക്കുകയാണ്.
ഇതിനുള്ളില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ വീട്ടമ്മയെ മാത്രമല്ല എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു മോഷ്ടാവിന്റെ കുറ്റസമ്മതം അടങ്ങുന്ന കത്തും ഇതോടൊപ്പമുണ്ടായിരുന്നു. ഇതിന് മുമ്പൊന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ളതായിരുന്നു ഇങ്ങനൊരു കുറ്റസമ്മതം. വിശദമായ വിവരങ്ങളിലേക്ക്....

ഇതില്‍ പാഴ്സല്‍ അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. കവറിനുള്ളിലുണ്ടായിരുന്നത് രണ്ടായിരം രൂപയും ഒരു കത്തും. വീട്ടമ്മയ്ക്ക് പക്ഷേ ഒന്നും മനസ്സിലായില്ല. ഇവര്‍ കത്ത് വായിച്ചതോടെ ശരിക്കും ഞെട്ടിപ്പോയി. കള്ളന് അയച്ച കത്തായിരുന്നു ഇത്. പ്രിയ ചേട്ടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

ഇന്ന് അതിന്റെ വില ഏകദേശം രണ്ടായിരം രൂപയോളം വരും. ആ പണം ഞാന്‍ ഈ കത്തിനോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷണിക്കണം എന്ന് അന്നത്തെ കുറ്റവാളി. അതേസമയം ആരാണ് കത്തയച്ചതെന്ന് ഇതുവരെയും വീട്ടുകാര്‍ക്ക് മനസ്സിലായിട്ടില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. ഇനി ആളെ കണ്ടെത്തുക അതുകൊണ്ട് ദുഷ്കരമാണ്. നാട്ടുകാര്‍ കള്ളന്റെ കുറ്റബോധം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്.

അതേസമയം വയനാട് ജില്ലയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുന്നു. ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി ഒട്ടേറെ പേരാണ് മാരക ലഹരി മരുന്നുകളും കഞ്ചാവുമെല്ലാമായി പിടിയിലായത്. യുവാക്കളും സ്ത്രീകളും അടക്കമുള്ളവരാണ് ഇപ്പോള്‍ കേസുകളില്‍ പിടിയിലാവുന്നത്. 273.54 ഗ്രാം എംഡിഎംഎ ആണ് ജില്ലയില്‍ ജൂലായ് ഒന്ന് മുതല്‍ ഓഗസ്റ്റ് 9 വരെയുള്ള നാല്‍പ്പത് ദിവസങ്ങളിലായി പിടിച്ചത്.

102 പ്രതികള്‍ വിവിധ കേസുകളിലായിട്ടുണ്ട്. എക്സൈസ് മാത്രം 468 പരിശോധനകള്‍ സ്വന്തമായും 7 സംയുക്ത പരിശോധനകളും നടത്തി. ഇതേ കാലയളവില്‍ 1.83 കിലോ കഞ്ചാവും ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്. ജില്ലയില്‍ ലഹരി മരുന്ന് കടത്തിലും വില്‍പ്പനയിലും പിടിക്കുന്ന ഭൂരിഭാഗം കേസുകളിലും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടാറുണ്ടെന്നാണ് വിവരം. അടുത്ത കാലത്ത് പിടിച്ച കേസില്‍ വില്‍പ്പന നടത്തിയത് യുവതിയായിരുന്നു.

മുമ്പും എംഡിഎംഎ അടക്കമുള്ളവയുടെ വില്‍പ്പനയിലും കടത്തിലും ഇവര്‍ പങ്കാളിയായിരുന്നു. സ്ത്രീയായത് പരിശോധന കുറയുമെന്ന ധാരണയിലാണ് ലഹരി മാഫിയ കാരിയര്‍മാരായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അറസ്റ്റില്‍ പലതും ഒറ്റുകൊടുക്കലാണ്. ലഹരി പറഞ്ഞ സ്ഥലത്ത് എത്തിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതിനെ പ്രതികാരം തീര്‍ക്കാനാണ് ഇത്തരം ഒറ്റുകൊടുക്കല്‍ നടക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications