രക്ഷയില്ലാതെ വയനാട്ടുകാര്‍, കാട്ടാനയും കടുവയും വിറപ്പിക്കുന്നു; ഭീതിയൊഴിയുന്നില്ല
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ കാട്ടാനയെ കൊണ്ടും കടുവയെ കൊണ്ടും പൊറുതിമുട്ടി നാട്ടുകാര്‍. ഭയമില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കുന്ന ഒരു ദിവസം പോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാടിറങ്ങിയെത്തിയ ഒറ്റയാന്‍ വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലുമെത്തി വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി മുതല്‍ പുലര്‍ച്ചവരെ ഒറ്റയാന്‍ വീട്ടുമുറ്റത്ത് തന്നെയുണ്ടായിരുന്നു.
കാട്ടാന ശല്യം ഇത്ര രൂക്ഷമായിട്ടും വനംവകുപ്പ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വനംവകുപ്പിന് നേരെ ശക്തമായ സമരങ്ങള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍. കാട്ടാന ഒന്നര മണിക്കൂറോളം നാശനഷ്ടങ്ങളാണ് വിതച്ചത്. കപ്പയും വാഴയും പച്ചക്കറിയുമെല്ലാം ആന നശിപ്പിച്ചത്.വീടിന് പുറത്തുനിന്ന് ശബ്ദം കേട്ട് ലൈറ്റിട്ട് നോക്കിയപ്പോള്‍ പുറത്ത് ആന നില്‍ക്കുന്നതാണ് കണ്ടതെന്നും, ബഹളം വെച്ചിട്ടും ആന പിന്തിരിഞ്ഞുപോയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വാഴ, തെങ്ങ്, കമുക് തുടങ്ങി തോട്ടത്തിലുണ്ടായിരുന്ന സകല വിളകളും ആന നശിപ്പിച്ചു. അതേസമയം തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ യുവാവ് കാട്ടാനയുടെ മുന്നില്‍പ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ ഇയാള്‍ പെട്ടത്. ഭാഗ്യം കൊണ്ടാണ് ജോയി എന്നയാള്‍ രക്ഷപ്പെട്ടത്.
ഇയാള്‍ വഴിയില്‍ നിന്ന് ചെറിയ ശബ്ദങ്ങളൊക്കെ കേട്ടെങ്കിലും കാട്ടാനയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ടോര്‍ച്ച് അടിച്ച് നോക്കിയപ്പോഴാണ് ആന തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ടത്. ടോര്‍ച്ചിന്റെ വെളിച്ചം മുഖത്തടിച്ചതോടെ ആന കൃഷിയിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
നെയ്ക്കുപ്പ വനമേഖലില്‍ നിന്നാണ് ഇവ വരുന്നത്. വേലിയമ്പം, ഭൂദാനം, മരകാവ്, മാരപ്പന്മൂല തുടങ്ങിയ ജനവാസ മേഖലയിലേക്കാണ് ഇവ എത്തുന്നത്. സ്ഥിരമായി നാട്ടില്‍ ഇറങ്ങുന്ന ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നും വനാതിര്‍ത്തിയിലെ കിടങ്ങും വൈദ്യുത വേലിയുമടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം ചേകാടിയിലാണ് കടുവ ഭീതി പരത്തുന്നത്. മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. വയലില്‍ കെട്ടിയിരുന്ന പശുവിന്റെ കാലില്‍ കടുവ പിടികൂടി സമീപത്തെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട കോളനിവാസികള്‍ ബഹളംവെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറിയുകയായിരുന്നു.
പരുക്കേറ്റ പശുവിന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി. കഴിഞ്ഞ ദിവസം വണ്ടിക്കടവ് കോളനിക്ക് സമീപം മേയാന്‍വിട്ട ആടിനയെും കടുവ കൊന്നിരുന്നു. പുല്‍പ്പള്ളി മേഖലയിലെ വന്യമൃഗശല്യം കാരണം നാട്ടുകാര്‍ പ്രതിഷേധവും ധര്‍ണയുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വഴിയില്‍ തടയുമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications