വയനാട്ടിലെ പൊന്മുടിക്കോട്ടയെ വിറപ്പിച്ച് കടുവാ സഞ്ചാരം; വനംവകുപ്പിന് വീണ്ടും തലവേദന
കല്‍പ്പറ്റ: അമ്പലവയലില്‍ കടുവയുടെ ഭീതിയൊഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. അതിന് മുമ്പ് വീണ്ടുമെത്തി കടുവ. സിസിടിവി ദൃശ്യങ്ങളില്‍ ഇതിന്റെ സഞ്ചാരം പതിഞ്ഞിട്ടുണ്ട്. ദിവസവും പലയിടത്തായി കടുവയെ നാട്ടുകാര്‍ നേരില്‍ കാണുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍. ഏത് നിമിഷവും ചാടിവീഴുമെന്ന ഭയത്തില്‍ ജീവിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വനംവകുപ്പിന് വീണ്ടുമൊരു തലവേദന കൂടി വന്നിരിക്കുകയാണ്. നേരത്തെ ആഴ്ച്ചകളോളം കഷ്ടപ്പെട്ടിട്ടായിരുന്നു ഈ ഭാഗത്തിറങ്ങിയ കടുവയെ പിടികൂടിയത്. അന്ന് ഊണും ഉറക്കവുമില്ലാതെയായിരുന്നു വനംവകുപ്പ് കഠിനമായി പ്രയത്‌നിച്ചത്.

ഉടനെ വീണ്ടും അതുപോലൊരു സാഹചര്യമുണ്ടാകുന്നത് വനംവകുപ്പിന് താങ്ങാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ കടുവ പ്രധാനപാതയിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് ജനങ്ങളുടെ ഭീതി വര്‍ധിക്കാന്‍ കാരണം. എത്രയും പെട്ടെന്ന് ഈ കടുവയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാര്‍ വിവരമറിയിച്ചിട്ടും വെള്ളിയാഴ്ച്ച വനംവകുപ്പ് സ്ഥലത്തെത്തിയില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത രോഷത്തിലാണ് നാട്ടുകാര്‍. അതേസമയം നവംബര്‍ പതിനേഴിന് വനംവകുപ്പിന്റെ കൂട്ടിലായ കടുവയുടെ കുഞ്ഞാണ് ഇപ്പോഴത്തെ പ്രശ്‌നക്കാരനെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം നാട്ടുകാര്‍ പറയുന്നതും, വനംവകുപ്പ് പറയുന്നതും രണ്ട് വാദങ്ങളാണ്. പ്രദേശത്ത് രണ്ട് കടുവകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നിലധികം കടുവയുണ്ടെന്ന് പറയാനും കാരണമുണ്ട്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കടുവയ്ക്ക് വലിപ്പം കുറവാണ്. പക്ഷേ നാട്ടില്‍ പലയിടത്തും കണ്ടെത്തിയ കാല്‍പ്പാടുകള്‍ വലിയതാണ്.
ഇതിനര്‍ത്ഥം കടുവകള്‍ ഒന്നിലധികം ഉണ്ടെന്നാണ്. പക്ഷേ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ നാലിടങ്ങളില്‍ കടുവയെ കണ്ടു. രഘു എന്നയാളുടെ തൊട്ടുമുന്നിലാണ് കഴിഞ്ഞ ദിവസം കടുവയെത്തിയത്. വീട്ടിലെത്തിയത് തന്നെ ഇയാള്‍ കഷ്ടപ്പെട്ടാണ്.
കടുവ സ്ഥിരമായി എത്തി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോയാല്‍ കര്‍ഷകരാണ് ദുരിതത്തിലാവാന്‍ പോകുന്നത്. ക്ഷീരകര്‍ഷകര്‍ ധാരാളമുള്ള പ്രദേശമാണിത്. ഇവരുടെ പ്രധാന വരുമാന മാര്‍ഗവും ഈ വളര്‍ത്തുമൃഗങ്ങള്‍ നല്‍കുന്ന കാര്യങ്ങളാണ്. അത് മാത്രമല്ല, കടുവയെ പേടിച്ച് രാവിലെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
ഇവര്‍ക്ക് പാല്‍ അളക്കാനായി രാവിലെ നാലിന് ശേഷം എത്തേണ്ടതുണ്ട്. വെളിച്ചമില്ലാത്ത നേരത്ത് കടുവയെ പേടിച്ചാണ് ഇവരെല്ലാം ഇപ്പോള്‍ യാത്ര ചെയ്യുന്നത്. പ്രദേശത്ത് പലരും മൃഗപരിപാലനം തന്നെ വന്യമൃഗ ശല്യം കാരണം നിര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications