Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി, പൂമലയില്‍ രണ്ട് ആടുകളെ ആക്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. അഞ്ച് ആടുകള്‍ക്ക് പൂമലയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രിയായിരുന്നു ആദ്യ ആക്രമണം. സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് കടുവ ആക്രമിച്ചത്. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വീണ്ടുമെത്തി, മൂന്ന് ആടുകളെ കൂടി കടുവ ആക്രമിക്കുകയായിരുന്നു.

മൊത്തം അഞ്ച് ആടുകളാണ് ആക്രമണത്തിനിരയായത്. അതേസമയം നാട്ടുകാര്‍ വന്‍ രോഷത്തിലാണ്. വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പരിക്കേറ്റ ആടുകളുടെ ചികിത്സ നടത്താമെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് പ്രതിഷേധം തണുത്തത്.

1

അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ ആകെ രോഷത്തിലാണ്. രാത്രിയില്‍ എത്തിയ കടുവ പ്രദേശത്താകെ ഭീതി പരത്തിയിരിക്കുകയാണ്. രാത്രിയില്‍ ആടുകളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ കൂടിന് അടുത്തേക്ക് ഓടിയെത്തിയത്. എന്നാല്‍ അപ്പോഴേക്കും കടുവ ഓടി രക്ഷപ്പെട്ടിരുന്നു.

ഈ പ്രദേശത്ത് കടുവ ഇതുവരെ ആക്രമിച്ചത് പത്ത് കടുവകളെയാണ്. രാമകൃഷ്ണന്‍ എന്നയാളുടെ വീടിന് സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെയാണ് കടുവ ഉന്നമിട്ടത്. ടോര്‍ച്ച്‌തെളിച്ച് രാമകൃഷ്ണന്‍ എത്തിയപ്പോഴാണ് കടുവ ഓടിരക്ഷപ്പെട്ടത്. നാട്ടുകാര്‍ രാവിലെ വിവരമറിഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

പരിക്കേറ്റ ആടുകളെ ചികിത്സയ്ക്കായി നീക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ കാര്യങ്ങളൊന്നും നടക്കില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇവരുടെ ആവശ്യത്തെ തുടര്‍ന്ന് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഇതോടെയാണ് താല്‍ക്കാലിക പരിഹാരമുണ്ടായത്.

പരിക്കേറ്റ ആടുകള്‍ക്ക് പ്രാഥമിക ചികിത്സ അതിന് ശേഷമാണ് നല്‍കിയത്. ഇവയുടെ പരിപാലനവും വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം വീടുകള്‍ക്ക് അടുത്ത് വരെ കടുവ എത്തിയതോടെ നാട്ടുകാര്‍ ആകെ ഭയത്തിലാണ്.

പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ശക്തമായ പട്രോളിംഗും ഏര്‍പ്പെടുത്തും. കൂട് സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് നിന്നാണ് ഒരു മാസം മുമ്പ് കടുവയെ കൂട് വെച്ച് പിടിച്ചത്. ഇതിന്റെ കുട്ടിയാണോ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നാണ് സംശയം.

മീനങ്ങാടി, അമ്പലവയല്‍, പഞ്ചായത്തുകളിലെ വിവിധ മേഖലകളിലും ബത്തേരി നഗരസഭാ അതിര്‍ത്തികളിലും മാസങ്ങളോളം നാട്ടിലിറങ്ങി ഈ കടുവ ഭീതി വിതച്ചിരുന്നു. ഇരുപതോളം ആടുകളെ കൊന്നൊടുക്കിയ ശേഷമായിരുന്നു, വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+