വീണ്ടും കടുവയുടെ ആക്രമണം, മേയാന്‍ വിട്ട മൂരിയെ കൊന്നു, ഭയന്ന് വിറച്ച് ഉടമ
പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. നാട്ടുകാരാകെ ഭയന്ന് വിറച്ചിരിക്കുകയാണ്. മഠാപ്പറമ്പ് വനത്തില്‍ മേയാന്‍വിട്ട മൂരിയെ കടുവ കൊന്നു. അഞ്ച് വയസ്സ് പ്രായം വരുന്ന മൂരിയെയാണ് പട്ടാപ്പകല്‍ കടുവ കടിച്ച് കൊന്നത്. ഇതോടെ പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്.

കടുവ മനുഷ്യരെ ആക്രമിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. മേയാന്‍വിട്ട കന്നുകാലികളെ വനത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവരുമ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കടുവ കിടാവിന്റെ മേല്‍ ചാടി വീഴുകയായിരുന്നു.
കടുവയുടെ ആക്രമണം നേരില്‍ കണ്ട ഉടമയായ നിര്‍മല ഭയന്ന് വിറച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പട്ടാപകല്‍ പോലും കടുവ ഇറങ്ങുന്നത് നേരിടാനാവാത്തത് ഇവരുടെ ഭയം ഇരട്ടിയാക്കുകയായിരുന്നു. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും രൂക്ഷമാണ്.
കോളറാട്ടുകുന്ന്, മഠാപ്പറമ്പ്, ബശവന്‍കൊല്ലി, പ്രദേശങ്ങളില്‍ കടുവയുടെ ശല്യം രൂക്ഷമാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായത്. വനംവകുപ്പ് എന്താണ് ചെയ്യുന്നതെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.
കടുവ മുതല്‍ ആനവരെയുള്ളവയുടെ ശല്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ അടക്കം ശക്തമായി നേരിടുന്നുണ്ട്. നേരത്തെ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. വൈദ്യുതി കമ്പികളെല്ലാം തകര്‍ത്താണ് ഈ ആനകളുടെ വരവ്. പലരും അതിര്‍ത്തി മേഖലകളിലുള്ള കൃഷി മേഖല ഒന്നാകെ വിറ്റുപോകുന്ന അവസ്ഥയിലാണ്.
നഷ്ടപരിഹാരം മാത്രമല്ല വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗവും വനംവകുപ്പ് ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിനോടൊന്നും ഇതുവരെ വനംവകുപ്പ് പ്രതികരിച്ചിട്ടില്ല.
അതേസമയം തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ സിആര്‍പി കുന്നിലും കാട്ടാനയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കൃഷിഭൂമിയില്‍ ഇറങ്ങിയ കാട്ടാന വന്‍ നാശനഷ്ടമാണ് വരുത്തിയത്. കര്‍ഷക വിളകളെല്ലാം കാട്ടാന നശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് മാസത്തിലേറെയായി ഈ മേഖലയിലെ ഫെന്‍സിംഗ് പ്രവര്‍ത്തനരഹിതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ ഇവിടേക്ക് കാട്ടാനകള്‍ എത്തുന്നുണ്ട്. മൂന്ന് മാസത്തില്‍ ഏറെയായി ഫെന്‍സിംഗ് പ്രവര്‍ത്തനരഹിതമാണ്. നാട്ടുകാര്‍ വനംവകുപ്പിന്റെ നിസ്സംഗതയ്‌ക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.












Click it and Unblock the Notifications