വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം, നഞ്ചറമൂലയില്‍ പോത്തിനെ കൊന്നു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. നീര്‍വാരം നഞ്ചറമൂലയിലെ വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പോത്തിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കൃഷ്ണഗിരിയിലെ കടുവ കെണിയില്‍പ്പെട്ടിട്ടും വയനാട്ടുകാരെ കടുവാ ഭീതി അവസാനിക്കില്ലെന്ന് ഇതോടെ വ്യക്തമായി. നാല് പോത്തുകളെയാണ് മേയാന്‍ വിട്ടത്.

ഇതിലൊന്നിനെയാണ് കടുവ കൊണ്ടുപോയത്. വ്യാപകമായ തിരച്ചിലിനൊടുവില്‍ മേയാന്‍ വിട്ട സ്ഥലത്ത് നിന്നും 400 മീറ്റര്‍ അകലെ വനത്തിനുള്ളിലായുള്ള കൊല്ലിയിലാണ് പോത്തിന്റെ ജഡം കിട്ടിയത്. പിറക് വശവും അടിവയറിന്റെ ഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു ജഡം.

1

കഴിഞ്ഞ ദിവസമാണ് രണ്ട് പഞ്ചായത്തുകളെ വിറപ്പിച്ച കടുവ കെണിയില്‍ വീണത്. അമ്പലവയല്‍, മീനങ്ങാടി, പഞ്ചായത്തുകളെയായിരുന്നു കടുവ വിറപ്പിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു ആദ്യ ആക്രമണം. ഇതില്‍ ഒരു പശുക്കിടാവാണ് നഷ്ടമായത്. ഒരു മാസം കൊണ്ട് 21 ആടുകളെയാണ് ഈ കടുവ ആക്രമിച്ചത്.

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഒരുദിവസം ഏഴ് ആടുകളെ വരെ കടുവ കൊന്നിരുന്നു. പ്രതിഷേധത്താകെയുള്ള പ്രതിഷേധമാണ് ഇതോടെ അവസാനിച്ചത്. കടുവയെ മയക്കുവെടി വെച്ച് പിടിക്കാനും ഇതിനിടെ തീരുമാനമായിരുന്നു. 35ലേറെ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ വെടിവെക്കാന്‍ മാത്രം സാധിച്ചിരുന്നില്ല.

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

ദിവസങ്ങളോളം കടുവയെ കാണാതാവുകയും ചെയ്തിരുന്നു. ഈ കടുവ ബീനാച്ചി എസ്‌റ്റേറ്റിനുള്ളിലേക്കാണ് കയറി പോയത്. കൂടുകളും ക്യാമറകളും മാറ്റാത്തത് കൊണ്ട് അതില്‍ തന്നെ കടുവ വീഴുകയും ചെയ്തു. ഇനി വന്യമൃഗ ശല്യത്തിന് അന്തിമ പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇവ ആക്രമിക്കാന്‍ നില്‍ക്കുന്നത് വരെ കാത്തിരിക്കുന്ന രീതി മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

അതേസമയം നീര്‍വാരത്ത് ആദ്യമായിട്ടാണ് ഒരു വളര്‍ത്ത് മൃഗത്തെ കടുവ കൊല്ലുന്നത്. ഇതിനടുത്തുള്ള പ്രദേശങ്ങളിലെല്ലാം നേരത്തെ കടുവയുടെ കാല്‍പ്പാടുകള്‍ കണഅടിരുന്നു. പോത്ത് കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Wayanad
English summary
tiger comes again in wayanad's nanjaramoola, forest department issues alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X