Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുവരാന്തയിലെത്തി കടുവ; ഭയന്ന് വിറച്ച് പെണ്‍കുട്ടി ആശുപത്രിയില്‍, നാട്ടുകാര്‍ രോഷത്തില്‍

കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കടുവയെത്തിയതോടെ ഭയന്ന് വിറച്ച് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

tiger

കല്‍പ്പറ്റ: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കടുവയെത്തുന്നതില്‍ രോഷം മാറാതെ വയനാട്ടുകാര്‍. കടുത്ത രോഷം വനംവകുപ്പിനെതിരെയാണ്. പരാതികള്‍ നല്‍കിയിട്ടും ഇതുവരെ കടുവയെ പിടിക്കാനാവാത്തതാണ് പ്രശ്‌നം.

കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കടുവയെത്തിയതോടെ ഭയന്ന് വിറച്ച് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. പതറിപ്പോയ പെണ്‍കുട്ടി ഇപ്പോഴും പഴയ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇതെല്ലാം നാട്ടുകാരെ ചൊടിപ്പിച്ച കാര്യങ്ങളാണ്. നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലാണ് കഴിഞ്ഞ രണ്ട് മാസമായി കടുവ ഭീതി പടര്‍ത്തുന്നത്.

TIGER

ആക്ഷന്‍ കമ്മിറ്റി ഇതിനോടകം തന്നെ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി ആകെ ഭയത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, തിരിച്ചുവന്ന ശേഷം ഒരേ കരച്ചിലാണ്.

നാട്ടുകാര്‍ ഈ കടുവയെ പിടിച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അതേസമയം എത്ര തവണ പിടിച്ചാലും, ഇവ വീണ്ടും തിരിച്ചുവരുന്നതാണ് വനംവകുപ്പിന് തലവേദനയാവുന്നത്.

മുതുമല വന്യജീവി സങ്കേതത്തിലാണ് വന്യമൃഗങ്ങളെ പിടിച്ച ശേഷം തുറന്നുവിടുന്നത്. ഇവ കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ച ശേഷം വീണ്ടും ജില്ലയിലേക്ക് എത്തുന്നതാണ് വെല്ലുവിളി.

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

നേരത്തെ കുപ്പാടിയിലെ ആനിമല്‍ ഹോസ്‌പെയ്ന്‍സ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ കൂടുതല്‍ കടുവകളെ പാര്‍പ്പിക്കാന്‍ വനംവകുപ്പ് അനുമതി തേടിയിരുന്നു.

അഞ്ച് കടുവകള്‍ക്കായുള്ള സ്‌ക്യൂസ് കേജും പെഡോക്കുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് വയനാട് വന്യജീവി സങ്കേതം അധികൃതര്‍ അനുമതി തേടിയിരിക്കുന്നത്. വയനാട്ടിലും കണ്ണൂര്‍ ആറളത്തും പരിസരത്തുമായി അടുത്ത് തന്നെ പത്തോളം കടുവകള്‍ നാട്ടിലിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് വിലയിരുത്തല്‍.

ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കുപ്പാടിയിലെ കേന്ദ്രത്തില്‍ രണ്ട് കടുവകളെയും രണ്ട് പുലികളെയും പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+