അമ്പലമൂലയിലും കൃഷ്ണഗിരിയിലും പകല്‍ ഇറങ്ങി കടുവ; ആടുകളെ കൊന്നു, മയക്കുവെടി വെച്ചേക്കും
മീനങ്ങാടി: കടുവയെ കൊണ്ട് പൊറുതി മുട്ടി വയനാട് ജില്ല. അമ്പലമൂലയിലും കൃഷ്ണഗിരിയിലും പട്ടാപ്പകലാണ് കടുവ ഇറങ്ങിയത്. കൃഷ്ണഗിരിയില്‍ വില്ലേജ് ഓഫീസിന് സമീപയുള്ള അസീസിന്റെ ആടുകളെയാണ് കടുവ കൊന്നത്. പ്രദേശത്തുള്ളവരാകെ ആശങ്കയിലാണ്. അമ്പലമൂലയിലും പകലാണ് കടുവ എത്തിയത്.
വയലിലേക്ക് പോകുന്ന കടുവയെ നാട്ടുകാരാണ് കണ്ടത്. വനംവകുപ്പ് ജീവനക്കാര്‍ വിവരം നല്‍കിയതോടെ ഇവിടെ എത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിക്കാന്‍ ക്യാമറുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കടുവയെ വിരട്ടിയോടിക്കാനായി പടക്കം പൊട്ടിക്കുന്നുണ്ട്. ഇതേ സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് കടുവ പന്നിയെ പിടിച്ചത്.

അതേസമയം നാട്ടുകാര്‍ വൈകീട്ട് ആറിന് ശേഷം പുറത്തിറങ്ങരുതെന്ന്, മണ്ണുവയല്‍, അമ്പലമൂല, ചേമുണ്ടി പ്രദേശങ്ങളിലുള്ളവരോട് അറിയിച്ചിട്ടുണ്ട്. കൃഷ്ണഗിരിയില്‍ സമീപത്തെ എസ്റ്റേറ്റില്‍ നിന്നാണ് കടുവ വന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മൈലമ്പാടി, മണ്ടകവയല്‍ പ്രദേശങ്ങളില്‍ കടുവാ സാന്നിധ്യം മാസങ്ങളോളം ഉണ്ടായിരുന്നില്ല.
ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍
പ്രദേശത്ത് കൂടുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ കടുവയെ പിടിക്കാന്‍ സാധിച്ചില്ല. അന്ന് കടുവയുടെ കുഞ്ഞായിരുന്നു കൂട്ടിലായത്. വളര്‍ത്തുമൃഗങ്ങളെ പക്ഷേ ആക്രമിച്ചത് ഈ കടുവയായിരുന്നില്ല. പിന്നീട് ഈ കടുവയുടെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നില്ല. വീണ്ടും ഇവ തിരിച്ചെത്തിയെന്നാണ് നിഗമനം.
അതേസമയം ചീരാല്‍, മുണ്ടക്കൊല്ലി, പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കടുവ കൂട്ടില്‍ അകപ്പെട്ടില്ലെങ്കില്‍ മയക്കുവെടി വെക്കുമെന്ന് വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ് വ്യക്തമാക്കി. കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മുണ്ടക്കൊല്ലിയിലും ചീരാലിലും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതവും, കിടാരികള്‍ക്ക് 60000 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക. 25 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെയാണ് ചീരാലിലെ രാമചന്ദ്രന് നഷ്ടമായത്. ഇയാള്‍ക്ക് രണ്ട് ദിവസത്തിനകം ഒരു ലക്ഷം രൂപ നല്‍കും.
മൃഗസസംരക്ഷണ വകുപ്പിന് നല്‍കാവുന്ന തുകയ്ക്ക് മുകളിലാണ് നല്‍കിയിരിക്കുന്നത്. എംഎല്‍എ മുഖേന സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും, അതുവഴി കൂടുതല്‍ നഷ്ടപരിഹാരം നേടിയെടുക്കാനുമാണ് തീരുമാനം. പരിക്കേറ്റ പശുവിന്റെ നഷ്ടപരിഹാരം കര്‍ഷകന് പരാതിയില്ലാത്ത വിധം കൈകാര്യം ചെയ്യും.
മയക്കുവെടി വെച്ച് കടുവയെ പിടികൂടല്‍, ഇതിനൊപ്പ വഴിയോരത്തെ കാടുവെട്ടി തെളിക്കല്‍ തുടങ്ങിയവയ്ക്കും തീരുമാനമായിട്ടുണ്ട്. അതേസമയം വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് നഷ്ടപരിഹാരം തുക ഉറപ്പിച്ചത്.


Click it and Unblock the Notifications