വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ മീനങ്ങാടിയില്‍ നാട്ടുകാരെ വിറപ്പിച്ച കടുവ പിടിയില്‍; വനംവകുപ്പിന് ആശ്വാസം

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയിലായി. കുപ്പമുടി എസ്റ്റേറ്റ് പൊന്‍കുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് വനംവകുപ്പ് വെച്ച കൂട്ടില്‍ ഈ കടുവ അകപ്പെട്ടത്. അതേസമയം കൃഷ്ണഗിരി മേഖലയില്‍ അടക്കം നാട്ടുകാരെ വിറപ്പിച്ച കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.

നിരവധി ജനങ്ങള്‍ കടുവ കുടുങ്ങിയതിന് പിന്നാലെ ഇവിടെ എത്തിയിരുന്നു. ശാരീരിക അവശതകള്‍ അടക്കം വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം വനപാലക സംഘവും ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

1

ഒരുമാസത്തിനുള്ളില്‍ ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. നാട്ടുകാര്‍ ആകെ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം പനമരം പഞ്ചായത്തിലെ കുണ്ടാലയിലും നീര്‍വാരം കല്ലുവയല്‍ പ്രദേശത്തും വീണ്ടും കടുവയുടെ സാന്നിധ്യും കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കാല്‍പ്പാട് കണ്ടതാണ് സംശയത്തിന് കാരണമായത്.

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

ഇതിന് പിന്നാലെ പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്ക് നോക്കി വളര്‍ത്തുനായ്ക്കള്‍ കുരച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

അതേസമയം വനംവകുപ്പിനാണ് കടുവ കൂട്ടിലായതോടെ ഏറെ സന്തോഷം. പല സ്ഥലങ്ങളിലായി ഈ കടുവ എത്തുന്നതും, കെണി വെച്ചിട്ടും വീഴാത്തതുമെല്ലാം വലിയ പ്രതിസന്ധിയായി മാറിയിരുന്നു. കടുവ കൊന്ന ആടിനെയും കൊണ്ട് നാട്ടുകാര്‍ പ്രതിഷേധവും നടത്തിയിരുന്നു. റോഡും ഉപരോധിച്ചതോടെ പ്രശ്‌നത്തിന്റെ ഗൗരവം വനംവകുപ്പ് മനസ്സിലാക്കിയിരുന്നു.

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

കാടിളക്കി പരിശോധനയും, കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടരുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഇവയെ കൂട്ടിലാക്കാന്‍ മാത്രം സാധിച്ചിരുന്നില്ല. ഒടുവില്‍ വലിയ ആശ്വാസമായിരിക്കുകയാണ് കടുവ കൂട്ടില്‍ വീണത്. പുലിയുടെ കാല്‍പ്പാടുകളെ കുറിച്ചും ഇനി കണ്ടെത്തേണ്ടതുണ്ട്.

ഇതിനിടെ കാട്ടാന ഭീതി വയനാട്ടില്‍ ശക്തമായി. പനമരം പഞ്ചായത്തിലെ നീര്‍വാരം, തരകമ്പം, മണിക്കോട്, പ്രദേശങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം. പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നാണ് കാട്ടാനയിറങ്ങുന്നത്.

രണ്ട് ദിവസമായി അടുപ്പിച്ച് ഇറങ്ങുന്ന കാട്ടാന, വാഴ, തെങ്ങ്, കുരുമുളക് കാപ്പി, ജാതി അടക്കമുള്ള കൃഷികളും നശിപ്പിച്ചു. കുടിവെള്ള പൈപ്പുകളെയും വെറുതെ വിട്ടില്ല. വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതാണ് വന്യമൃഗശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Wayanad
English summary
tiger in krishnagiri fall in trap happy days for forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X