• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷ്ണഗിരിയിലെ കടുവ രക്ഷപ്പെടുന്നത് പല സ്ഥലങ്ങളിലേക്ക്; എവിടെയുമെത്താം, നട്ടം തിരിഞ്ഞ് വനംവകുപ്പ്

Google Oneindia Malayalam News

കല്‍പ്പറ്റ: കൃഷ്ണഗിരിയിലെ കടുവ വനംവകുപ്പിനെ വട്ടംകറക്കുന്നു. തീര്‍ത്തും അപ്രചനീയമാണ് കടുവയുടെ ഓരോ നീക്കവും. എങ്ങോട്ട് വേണമെങ്കിലും ഇവ പോകാം. മീനങ്ങാടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ പിടിയിലായി കൊണ്ടിരിക്കുകയാണ്. ആളുകളുടെ രോഷം വര്‍ധിച്ച് വരുന്നതല്ലാതെ കടുവയെ പിടിക്കാന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല.

ഇനിയും വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടാല്‍ നാട്ടുകാരുടെ പ്രതിഷേധം വനംവകുപ്പിന് താങ്ങാന്‍ സാധിക്കാതെ വരും. ഇപ്പോള്‍ തന്നെ കടുത്ത സമ്മര്‍ദത്തിലാണ് വനംവകുപ്പ്. കടുവ ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് പോകുന്നതാണ് വനംവകുപ്പിനെ വട്ടംചുറ്റിക്കുന്നത്.

കഴിഞ്ഞ ദിവസം കടുവ നെന്മേനി പഞ്ചായത്തിലെ ചെട്ടിമൂലയിലെത്തി. വനംവകുപ്പ് പ്രതീക്ഷിച്ചിരിക്കാത്ത സമയത്താണ് ഇവിടെയെത്തിയത്. ജനവാസ മേഖലയാണ് ചെട്ടിമൂല. ഇവിടെയെത്തി കടുവ സ്വകാര്യവ്യക്തിയുടെ ഒന്നര വയസ്സുള്ള മൂരിക്കിടാവിനെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

മേയാനായി കൃഷിയിടത്തില്‍ കെട്ടിയിട്ടതായിരുന്നു മൂരിക്കിടാവിനെ. കടുവ രാവിലെ എട്ടരയോടെയാണ് എത്തിയത്. രാത്രിയും പകലും എന്ന വ്യത്യാസമൊന്നുമില്ല കടുവയ്‌ക്കെന്നാണ് നാട്ടുകാരുടെ പേടി. ഇത്തരത്തില്‍ കടുവ ഭയമില്ലാതെ വിലസുന്നത് നാട്ടുകാര്‍ക്ക് തന്നെ ഭീഷണിയായി മാറുകയായിരുന്നു. കൂട് അടക്കം സ്ഥാപിച്ചെങ്കിലും ഒന്നിലും കടുവ വീണിട്ടില്ല.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

മൂരിക്കിടാവിനെ കെട്ടിയിട്ട ശേഷം ഇതിന്റെ ഉടമ തോട്ടം ചെത്താന്‍പോയിരുന്നു. ഈ സമയത്താണ് കടുവ ആക്രമിച്ചത്. ബഹളം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും കടുവ ഓടിപ്പോവുകയായിരുന്നു. മൂരിക്കിടാവിന്റെ കഴുത്തിനും പുറത്തുമെല്ലാം പരിക്കേറ്റിട്ടുണ്ട്. പത്തിലധികം ആടുകളെയാണ് പത്ത് ദിവസം കൊണ്ട് കൃഷ്ണഗിരി മേഖലയില്‍ നിന്ന് കടുവ കൊണ്ടുപോയത്.

ഒരൊറ്റ ദിവസം ഏഴോളം ആടുകള്‍ക്കെതിരെ ആക്രമണവുമുണ്ടായി. കടുവ യാതൊരു ഭയവുമില്ലാതെ എല്ലായിടത്തും എത്തുന്നുണ്ട്. എന്നാല്‍ കൂട് വെച്ച സ്ഥലത്തേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല. വനപാലകര്‍ വിവരമറിഞ്ഞ് എത്തുകയും, എല്ലായിടത്തും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

അമ്പുകുത്തി മലയുടെ അടിവാരത്ത് പരിശോധനയ്ക്കായി ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചിരുന്നു. കടുവയുടെ കാല്‍പ്പാടുകള്‍ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നെങ്കിലും കുപ്പമുടി എസ്റ്റേറ്റിലേക്ക് ഇത് കടന്നതായിട്ടാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ബീനാച്ചി എസ്റ്റേറ്റിലേക്ക് കടന്ന കടുവ തന്നെയാണ് ചെട്ടിമൂലയിലും എത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്.

വിവിധ രാഷ്ട്രീയ നേതാക്കള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടിക്കാനായി വനംവകുപ്പിന്റെ സംഘം ഇവിടെ ക്യാമ്പ് ചെയ്യും. തിരച്ചിലിനായി കൂടുതല്‍ ജീവനക്കാരെയും കൊണ്ടുവരുമെന്നും വനംവകുപ്പ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Wayanad
English summary
tiger in krishnagiri skipping every route that setup a trap and more domestic animals loosing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X