മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടിലായി, നാട്ടുകാരുടെ പേടി മാത്രം മാറിയില്ല, വേറെയും കടുവകള്‍?
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലിയിലും പരിസര പ്രദേശങ്ങളിലും ഒന്നര മാസത്തോളമായി ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി. ഇന്നലെയാണ് ഇത് കൂട്ടിലായത്. എന്നാല്‍ നാട്ടുകാരുടെ പേടി ഇപ്പോഴും മാരിയിട്ടില്ല. ഏഴ് വയസ്സ് പ്രായം വരുന്ന ആണ്‍കടുവയാണ് ഇത്. ഇതിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ കടുവകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ കടുവാ സാന്നിധ്യം പല ദിവസങ്ങളിലായി ഉണ്ടായിരുന്നു. ആ കടുവ തന്നെയാണോ കൂട്ടില്‍ അകപ്പെട്ടതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ശശിമലയില്‍ അടക്കം കടുവയെയും കുഞ്ഞുങ്ങളെയും നാട്ടുകാര്‍ കണ്ടിരുന്നു.

സുരഭിക്കവല, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ ഭീതി വിതച്ച കടുവയാകാം ഇപ്പോള്‍ കൂട്ടില്‍ കുടുങ്ങിയതെന്നാണ് കരുതുന്നത്. ഞായറാഴ്ച്ച മുള്ളന്‍കൊല്ലി ടൗണിനടുത്ത വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നും മൂരിക്കിടാവിനെയും കടുവ പിടിച്ചിരുന്നു. അതേസമയം കൂട്ടിലായ കടുവയെ കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
നിരവധി പേര്‍ക്കാണ് കടുവ കാരണം വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടത്. അതേസമയം കടുവയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. നാലാമത്തെ കൂട്ടിലാണ് ഈ കടുവ കയറിയത്. വനപാലകരും പ്രദേശവാസികളും താല്‍ക്കാലിക ആശ്വാസത്തിലാണ്. ബത്തേരിയിലേക്ക് കടുവയെ കൊണ്ടുപോവുകയും ചെയ്തു.












Click it and Unblock the Notifications