ചീരാലിലെ കടുവ വിലസുന്നു: പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കെണിയില്‍ വീണില്ല, പശുവിനെ ആക്രമിച്ചു
കല്‍പ്പറ്റ: വയനാട്ടിലെ ചീരാലിലെ കടുവയെ ആഴ്ച്ചകള്‍ പിന്നിട്ടും പിടിക്കാനായില്ല. രണ്ട് പശുക്കളെ കഴിഞ്ഞ ദിവസം കടുവ വീണ്ടും ആക്രമിച്ചു. ഇവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നേരത്തെ കടുവ പരിക്കേല്‍പ്പിച്ച പശുക്കളെല്ലാം ചത്തിരുന്നു. ക്ഷീര കര്‍ഷകര്‍ ആകെ സങ്കടത്തിലാണ്. എത്രയൊക്കെ സൂക്ഷിച്ചിട്ടും കടുവ കന്നുകാലികളെ കൊണ്ടുപോകുന്നുവെന്നാണ് ഇവരുടെ പരാതി.
എത്രയും വേഗം കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, കടുവയ്ക്ക് ഇവയെ പിടിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം സഹോദരിമാരുടെ മുന്നിലേക്ക് കടുവ എത്തിയിരുന്നു. ഇവര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അന്നേ ദിവസം രാത്രി തന്നെ കര്‍ഷകരുടെ തൊഴുത്തിലെത്തിയായിരുന്നു ആക്രമണം.

പശുവിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ എത്തിയത്. ഇതിന് പിന്നാലെ കടുവ ഇരുട്ടില്‍ മറയുകയായിരുന്നു. അതേസമയം പശുവിന്റെ വലത് കാലിനാണ് പരിക്കേറ്റത്. നിലവില്‍ പശുവിന്റെ അവസ്ഥ ഗുരുതരമാണ്. ചികിത്സ നല്‍കിയെങ്കിലും കാല്‍ അനക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഇയാളുടെ മറ്റൊരു പശുവിനെ നേരത്തെ തന്നെ കടുവ പിടിച്ചതാണ്.
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
ചീരാല്‍ മുണ്ടക്കൊല്ലി മേഖലയില്‍ കടുവയുടെ ആക്രണത്തിനിരയായ കന്നുകാലികളുടെ എണ്ണം ഒന്‍പതായിരിക്കുകയാണ്. ഇതില്‍ ആറെണ്ണം ചത്തു. ജില്ലാ ഭരണകൂടം കടുവ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന സമരസമിതിയുടെ ആരോപണങ്ങള്‍ക്കിടെ കളക്ടര്‍ പ്രദേശത്തെത്തി ജനങ്ങളെ ശാന്തരാക്കാനും ശ്രമിച്ചു.
അതേസമയം കടുവ പകല്‍ പുറത്തിറങ്ങുന്നേയില്ല. അതാണ് വനംവകുപ്പിനെ നട്ടംതിരിക്കുന്നത്. ദൗത്യ സംഘം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കടുവ വീണിട്ടില്ല. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പലയിടത്തായി വളര്‍ത്തുമൃഗങ്ങളെ പിടിച്ച് കടുവ ഭക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ ദിവസങ്ങളോളം ഭക്ഷണമില്ലാതെ ജീവിക്കാന്‍ കടുവയ്ക്ക് സാധിക്കുന്നുണ്ട്.
വയറു നിറഞ്ഞതാണ് കടുവ പുറത്തിറങ്ങാതിരിക്കാന്‍ കാരണം. ഇതിനിടെ വീണ്ടും വിശന്ന് തുടങ്ങിയതോടെയാണ് മൂന്ന് ദിവസത്തിന് ശേഷം പുറത്തേക്ക് ഇറങ്ങാന്‍ കാരണം. കാലത്തൊഴുത്തുകളെ ലക്ഷ്യമിട്ടാണ് കടുവ എത്തുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് കടുവ എല്ലാ കാര്യങ്ങളും നടത്തുന്നത്.
ഒരു ദിവസം എത്തിയ സ്ഥലത്ത് വീണ്ടും എത്താതിരിക്കാന്‍ കടുവ ശ്രമിക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തിനടുത്തായി വനമുണ്ട്. ഇവിടെയാണ് കടുവയുടെ വിശ്രമ കേന്ദ്രമെന്നാണ് സൂചന. പകല്‍ കടുവയെ കണ്ടാലുടന്‍ വെടിവെച്ച് പിടിക്കാന്‍ ദൗത്യസേന സജ്ജമായി ഇരിക്കുകയാണ്.
ഒരു വീട്ടിലെ പ്രധാന വരുമാന സ്രോതസ്സായ പശുക്കള്‍ രണ്ടിനെയും കടുവ കൊണ്ടുപോയ ആള്‍ക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കി ഇവരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications