Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമതില്‍ ചാടിക്കടന്ന് കടുവ, കറക്കം പലയിടത്തായി, തെളിവായി സിസിടിവി ദൃശ്യങ്ങള്‍

കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീതിയില്‍ മുങ്ങി ഗ്രാമങ്ങള്‍. ജനവാസ മേഖലയില്‍ ഇറങ്ങിയിരിക്കുകയാണ് കടുവ. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രങ്ങളില്‍ കടുവയെത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. നാട്ടുകാര്‍ ആകെ ഭയന്നിരിക്കുകയാണ്. ദൊട്ടപ്പന്‍ കുളം, പൂതിക്കാട്, ബീനാച്ചി എന്നിവിടങ്ങളിലായിരുന്നു കടുവ എത്തിയത്.

ഇതില്‍ വൈകീട്ട് ആറരയോടെ ദൊട്ടപ്പന്‍ കുളത്തെ ദൃശ്യമാണ് ലഭിച്ചത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്. കടുവ വീട്ടുമുറ്റത്ത് വരെയെത്തിയിരിക്കുകയാണ്. റോഡ് മുറിച്ച് കടന്നെത്തിയ കടുവ വീട്ടുമതില്‍ ചാടിക്കടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

1

അതേസമയം ചീരാല്‍, മുണ്ടക്കൊല്ലി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഭീതി പരത്തുന്ന കടുവയെ ഇതുവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. ഏഴോളം കന്നുകാലികളെയാണ് ഇവിടങ്ങളില്‍ കടുവ ആക്രമിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഈ കടുവ എവിടെയെന്നറിയാതെ കുഴങ്ങുകയാണ് വനംവകുപ്പ്.

നേരത്തെ കരിവള്ളിയില്‍ കടുവയെ കണ്ടുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വനംവകുപ്പ് ഇവിടെ കൂടും സ്ഥാപിച്ചിരുന്നു. പലയിടങ്ങളിലായി ഇരുപതോളം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ആക്രമിച്ച കന്നുകാലികളില്‍ ചിലതിനെ കടുവ ഭക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

ദീപാവലിക്കൊരു ടൂര്‍ ആയാലോ; സൗത്ത് ഇന്ത്യയിലെ ഈ ഡെസ്റ്റിനേഷുകള്‍ ഒന്ന് നോക്കിവെച്ചോളൂ, യാത്ര പൊളിക്കും

ജനവാസ കേന്ദ്രം വിട്ട് കടുവ പോയിട്ടില്ലെന്നാണ് വനംവകുപ്പ് നിഗമനം. തിരച്ചില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. പകല്‍ സമയത്ത് കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കടുവയെ പകലും കാണാായിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പശുവും കഴിഞ്ഞ ദിവസം ചത്തു. അതേസയം പലയിടത്തായി കറങ്ങി നടക്കുകയാണ് കടുവ. റാട്ടക്കുണ്ട്, പാതിരിക്കവല പ്രദേശങ്ങളിലായിരുന്നു കടുവയെ കണ്ടുവെന്ന് പറഞ്ഞത്. നേരത്തെ ജോലിക്ക് പോയ തൊഴിലാളികള്‍ കടുവയുടെ മുന്നില്‍ തന്നെ പെട്ടിരുന്നു.

കുമ്പളേരിയില്‍ അടക്കം കടുവയുടെ സാന്നിധ്യമുണ്ടായിട്ടും, എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അതേസമയം വനംവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാകുന്നിലര്‌ലെന്നാണ് പരാതി. കടുവ എസ്റ്റേറ്റിലേക്ക് പിന്‍വാങ്ങുന്നതില്‍ കണ്ടെത്താന്‍ വനംവകുപ്പിന് സാധിക്കുന്നില്ല.

വരും ദിവസങ്ങളിലും പട്രോളിംഗും പരിശോധനയും നടത്താന്‍ തീരുമാനമുണ്ട്. അതേസമയം കടുവ ദേശീയപാതയിലും സമീപത്തെ ഇടവഴിയിലും വരെ എത്തി. കടുവ പൂര്‍ണ ആരോഗ്യവാനാണ്. ഇര തേടാനാവാത്തെ എത്തിപ്പെട്ടതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+